( അഹ്സാബ് ) 33 : 34

وَاذْكُرْنَ مَا يُتْلَىٰ فِي بُيُوتِكُنَّ مِنْ آيَاتِ اللَّهِ وَالْحِكْمَةِ ۚ إِنَّ اللَّهَ كَانَ لَطِيفًا خَبِيرًا

നിങ്ങള്‍ക്ക് നിങ്ങളുടെ വീടുകളില്‍ വെച്ച് അല്ലാഹുവിന്‍റെ സൂക്തങ്ങളില്‍ നി ന്നും തത്വജ്ഞാനത്തില്‍ നിന്നും വിവരിച്ചുതരുന്നത് ഹൃദയം കൊണ്ട് ഓര്‍ക്കു കയും ചെയ്യുക, നിശ്ചയം അല്ലാഹു ഉള്ളിന്‍റെ ഉള്ള് അറിയുന്ന സൂക്ഷ്മജ്ഞാ നിയായ ത്രികാലജ്ഞാനിതന്നെ ആയിരിക്കുന്നു. 

ത്രികാലജ്ഞാനമായ അദ്ദിക്റിനനുസരിച്ച് ജീവിതം മുഴുവന്‍ ക്രമപ്പെടുത്തി ജീവി ക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ട് നാഥന്‍റെ കുടുംബ ത്തില്‍ ചേര്‍ന്ന് സമാധാന ഗേഹമായ സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകത്തക്കവണ്ണം വിശുദ്ധരായിത്തീരണം എന്നാണ് പ്രവാചകന്‍റെ വീട്ടുകാരെയും അതുവഴി എല്ലാ വി ശ്വാസികളെയും ഉണര്‍ത്തുന്നത്. 56: 82 ല്‍ പറഞ്ഞ പ്രകാരം ആത്മാവിന്‍റെ ഭക്ഷണവും വ സ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ ഇന്ന് അദ്ദിക്ര്‍ സ്വയം ഉപയോഗ പ്പെടുത്താതെയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെയും മൂടിവെക്കുന്ന വരായി മാറിയിരിക്കുകയാണ്. അതിനാല്‍ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ ത്താനുള്ള ഉപകരണവും 41: 41-43 ല്‍ പറഞ്ഞ അജയ്യവും മിഥ്യകലരാത്ത ഗ്രന്ഥവുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്ത് അല്ലാഹുവിനെ സഹായിക്കുന്നതിന് വേണ്ടി ഇന്ന് വിശ്വാസികളായ സ്ത്രീകളും ഇറങ്ങിപ്പുറപ്പെടേണ്ടതാണ്. വിശ്വാസികളുടെ സംഘ മില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 31: 12-16; 49: 7 വിശദീകരണം നോക്കുക.