( അഹ്സാബ് ) 33 : 38

مَا كَانَ عَلَى النَّبِيِّ مِنْ حَرَجٍ فِيمَا فَرَضَ اللَّهُ لَهُ ۖ سُنَّةَ اللَّهِ فِي الَّذِينَ خَلَوْا مِنْ قَبْلُ ۚ وَكَانَ أَمْرُ اللَّهِ قَدَرًا مَقْدُورًا

തനിക്ക് അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് നബിയു ടെമേല്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകേണ്ടതില്ല, മുമ്പ് കഴിഞ്ഞുപോയിട്ടുള്ള വരുടെ കാര്യത്തില്‍ അല്ലാഹുവിന്‍റെ നടപടിക്രമമാണ് അത്; അല്ലാഹുവിന്‍റെ കല്‍പനയാകട്ടെ, നേരത്തെ നിശ്ചയിച്ച് വെച്ചിട്ടുള്ള നടപ്പിലാക്കപ്പെടേണ്ടത് ത ന്നെയുമായിരിക്കുന്നു.

എല്ലാ ഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പത് നരകത്തിലേക്കും ഒന്ന് മാത്രം സ്വര്‍ഗത്തിലേക്കും ആയതിനാല്‍ എക്കാലത്തും ഗ്രന്ഥം കിട്ടിയവരില്‍ നി ന്നുള്ള ഭൂരിപക്ഷവും പിശാചിന്‍റെ മാര്‍ഗമാണ് പിന്‍പറ്റുക. ആയിരത്തില്‍ ഒന്നിന്‍റെ മാര്‍ഗ മായ അല്ലാഹുവിന്‍റെ മാര്‍ഗം നബിമാരും വിശ്വാസികളും നിര്‍ബന്ധമായും പിന്‍പറ്റേണ്ട തുണ്ട് എന്നാണ് സൂക്തം പഠിപ്പിക്കുന്നത്. 4: 118; 12: 40; 17: 77 വിശദീകരണം നോക്കുക.