( അഹ്സാബ് ) 33 : 37

وَإِذْ تَقُولُ لِلَّذِي أَنْعَمَ اللَّهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ أَمْسِكْ عَلَيْكَ زَوْجَكَ وَاتَّقِ اللَّهَ وَتُخْفِي فِي نَفْسِكَ مَا اللَّهُ مُبْدِيهِ وَتَخْشَى النَّاسَ وَاللَّهُ أَحَقُّ أَنْ تَخْشَاهُ ۖ فَلَمَّا قَضَىٰ زَيْدٌ مِنْهَا وَطَرًا زَوَّجْنَاكَهَا لِكَيْ لَا يَكُونَ عَلَى الْمُؤْمِنِينَ حَرَجٌ فِي أَزْوَاجِ أَدْعِيَائِهِمْ إِذَا قَضَوْا مِنْهُنَّ وَطَرًا ۚ وَكَانَ أَمْرُ اللَّهِ مَفْعُولًا

അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീയും അനുഗ്രഹം ചെ യ്തുകൊടുത്തിട്ടുള്ളവനുമായ ഒരുവനോട് നീ പറഞ്ഞുകൊണ്ടിരുന്നതും സ്മ രണീയമാണ്: നീ നിന്‍റെ ഭാര്യയെ നിന്‍റെയടുത്ത് പിടിച്ചുവെക്കുകയും അല്ലാഹു വിനെ സൂക്ഷിക്കുകയും ചെയ്യുക എന്ന്; അപ്പോള്‍ അല്ലാഹു വെളിപ്പെടുത്തിയ ഒരു കാര്യം നീ നിന്‍റെ മനസ്സില്‍ ഒളിപ്പിച്ചുവെക്കുകയായിരുന്നു; അല്ലാഹു, അ വന്‍ തന്നെയാണ് നിനക്ക് ഭയപ്പെടാന്‍ ഏറ്റവും അര്‍ഹന്‍ എന്നിരിക്കെ നീ ജന ങ്ങളെ ഭയപ്പെടുകയും ചെയ്തു, അങ്ങനെ സൈദ് അവളില്‍ നിന്നുള്ള താത്പ ര്യം പൂര്‍ത്തിയാക്കിയപ്പോള്‍ നാം അവളെ നിനക്ക് വിവാഹം ചെയ്തുതന്നു, വിശ്വാ സികള്‍ക്ക് തങ്ങളുടെ ദത്തുപുത്രന്‍മാരുടെ ഭാര്യമാരുടെ കാര്യത്തില്‍ അവരില്‍ നിന്നുള്ള അവരുടെ താത്പര്യം പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ വിവാഹം ചെയ്യുന്ന തിന് യാതൊരു ബുദ്ധിമുട്ടും ഇല്ലാതിരിക്കുന്നതിനുവേണ്ടി, അല്ലാഹുവിന്‍റെ ക ല്‍പന തീര്‍ച്ചയായും നടപ്പിലാക്കപ്പെടേണ്ടത് തന്നെയുമായിരിക്കുന്നു.

 ഖദീജായുടെ അടിമയായിരുന്നു ഹാരിസിന്‍റെ മകന്‍ സൈദ്. ഖദീജയെ പ്രവാ ചകന്‍ വിവാഹം കഴിച്ചതോടുകൂടി സൈദ് മുഹമ്മദിന്‍റെ അധീനതയിലായി. മുഹമ്മദ് സൈദിനെ സ്വതന്ത്രനാക്കി ദത്തുപുത്രനായി സ്വീകരിക്കുകയും 'മുഹമ്മദിന്‍റെ മകന്‍ സൈദ്' എന്ന് ഖുറൈശി സഭയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. മുഹമ്മദിന്‍റെ 40-ാ മത്തെ വയസ്സില്‍ പ്രവാചകത്വം ലഭിച്ചപ്പോള്‍ ഭാര്യയായ ഖദീജ, കൂട്ടുകാരനായ അബൂബക്കര്‍, പിതൃവ്യ പുത്രന്‍ അലി, സൈദ് എന്നീ നാലുപേരാണ് ആദ്യം പ്രവാചകനില്‍ വിശ്വസിച്ച് ഇസ്ലാം സ്വീകരിച്ചത്. മദീനയിലേക്ക് പാലായനം ചെയ്ത് പോയശേഷം പ്രവാചകന്‍റെ പിതൃസഹോദരീ പുത്രിയായ സൈനബിനെ സൈദിന് വിവാഹം ചെയ് തുകൊടുത്തു. എന്നാല്‍ അവരുടെ ദാമ്പത്യജീവിതം തുടക്കം മുതലേ പൊരുത്തക്കേ ടിലായിരുന്നു. അല്ലാഹുവും അവന്‍റെ പ്രവാചകനും ഒരുകാര്യം തീരുമാനിച്ചുകഴിഞ്ഞാ ല്‍ അക്കാര്യത്തില്‍ സ്വന്തമായ തീരുമാനം എടുക്കല്‍ വിശ്വാസിയായ ഒരു പുരുഷനോ സ്ത്രീക്കോ പാടില്ല എന്നതിനാല്‍ അവര്‍ മനസ്സില്ലാമനസ്സോടുകൂടി ഒരു വര്‍ഷം തള്ളി നീക്കുകയാണുണ്ടായത്. അങ്ങനെ അവസാനം സൈദ് സൈനബിനെ വിവാഹമോചനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യം പ്രവാചകനെ അറിയിച്ചു. എന്നാല്‍ 'നീ നിന്‍റെ ഭാര്യയെ നിന്‍റെയടുത്ത് പിടിച്ചുവെക്കുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക' എന്ന് പ റഞ്ഞുകൊണ്ട് പ്രവാചകന്‍ ആദ്യം അത് വിലക്കുകയാണുണ്ടായത്. 

ദത്തുപുത്രന്മാരെ സ്വന്തം പേരിനോട് ചേര്‍ത്ത് വിളിക്കുന്നതുമൂലം അവര്‍ യഥാര്‍ ത്ഥ പുത്രന്മാരോ പരസ്പരം അനന്തരാവകാശികളോ ആകുന്നില്ല, അതുകൊണ്ടുതന്നെ സ്വന്തം പുത്രന്മാരുടെ ഭാര്യമാരെ വിവാഹം ചെയ്യുന്നത് നിഷിദ്ധമായതുപോലെ ദത്തു പുത്രന്മാരുടെ ഭാര്യമാരെ അവര്‍ അവരുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം വളര്‍ത്തുപിതാവിന് വിവാഹം ചെയ്യുന്നത് നിഷിദ്ധമാവുകയില്ല എന്ന കല്‍പ്പന അവതരിച്ചപ്പോള്‍, വളര്‍ത്തുപുത്രന്‍ സൈദിന്‍റെ ഭാര്യയെ വിവാഹം ചെയ്യണമെന്ന് അ ല്ലാഹു പ്രവാചകനെ അറിയിച്ചിരുന്നു. പ്രസ്തുത സംഗതി നിലവിലുള്ള സമ്പ്രദായങ്ങള്‍ ക്ക് വിരുദ്ധമായതിനാല്‍ ജനങ്ങള്‍ എന്ത് പറയുമെന്ന് കരുതി പ്രവാചകന്‍ അത് വെളിപ്പെ ടുത്താതെ മറച്ചുവെച്ച് മുകളില്‍ പറഞ്ഞവിധം സംസാരിക്കുകയാണുണ്ടായത്. അതാണ് 'അല്ലാഹുവാണ് ഭയപ്പെടാന്‍ ഏറ്റവും അര്‍ഹന്‍ എന്നിരിക്കെ നീ ജനങ്ങളെ ഭയപ്പെടുകയും ചെയ്തു' എന്ന് സൂക്തത്തില്‍ പറഞ്ഞതിന്‍റെ വിവക്ഷ. ത്രികാലജ്ഞാനിയായ നാഥന്‍ പ്ര വാചകനെക്കൊണ്ട് ഇങ്ങനെയുള്ള വിവാഹങ്ങളെല്ലാം നടത്തിപ്പിച്ചത് വിശ്വാസികള്‍ക്ക് അവരുടെ ദത്തുപുത്രന്മാരുടെ ഭാര്യമാരെ അവര്‍ അവരുമായുള്ള വിവാഹബന്ധം വേര്‍ പ്പെടുത്തിക്കഴിഞ്ഞാല്‍ വിവാഹം ചെയ്യുന്നതിന് വിരോധമില്ല എന്ന് പഠിപ്പിക്കുന്നതിന് വേണ്ടിയാണ്. 

വിശ്വാസികള്‍ക്ക് വിവാഹം നിഷിദ്ധമായ സ്ത്രീകളുടെ പട്ടിക 4: 23-24 ല്‍ വിവരി ച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന 9: 67-68 ല്‍ പറഞ്ഞ കപടവിശ്വാസികളും കുഫ്ഫാറുകളും ആത്മാവിനെ പരിഗണിക്കാത്തതിനാല്‍ അല്ലാ ഹുവിനെക്കൊണ്ടും പരലോകം കൊണ്ടും വിശ്വാസമില്ലാത്തവരും 2: 168-169 ല്‍ പറ ഞ്ഞ പ്രകാരം പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനി ലാണെന്ന് 83: 7 ലും; അവരില്‍ നിന്നുള്ള ഓരോ വിഭാഗത്തെയും നരകക്കുണ്ഠത്തി ലെ ഏഴ് കവാടങ്ങളില്‍ ഒന്നിലേക്ക് നിജപ്പെടുത്തിവെച്ചിട്ടുണ്ട് എന്ന് 15: 43-44 ലും പറഞ്ഞത് അവരുടെ കാര്യത്തില്‍ സത്യപ്പെട്ടിരിക്കുകയാണ്. 7: 205-206; 9: 73; 23: 7; 33: 4-5, 21 വിശദീകരണം നോക്കുക.