( അഹ്സാബ് ) 33 : 39

الَّذِينَ يُبَلِّغُونَ رِسَالَاتِ اللَّهِ وَيَخْشَوْنَهُ وَلَا يَخْشَوْنَ أَحَدًا إِلَّا اللَّهَ ۗ وَكَفَىٰ بِاللَّهِ حَسِيبًا

അല്ലാഹുവിന്‍റെ സന്ദേശം എത്തിച്ചുകൊടുക്കുകയും അവനെ ഭയപ്പെടുകയും അല്ലാഹുവിനെയല്ലാതെ മറ്റൊരാളെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവ രാണ് അവര്‍, വിചാരണ നടത്താന്‍ അല്ലാഹുതന്നെ മതിയായവനുമാകുന്നു.

അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ അല്ലാഹു ഉദ്ദേശിച്ച പ്രകാരം പ്രായോഗികജീ വിതത്തില്‍ ജീവിച്ച് കാണിച്ചുകൊടുത്ത് ജനങ്ങളില്‍ സാക്ഷ്യം വഹിക്കുന്നതിന് വേണ്ടി നിയോഗിക്കപ്പെട്ടവരാണ് പ്രവാചകന്മാര്‍. അല്ലാഹു മാത്രമാണ് ഇലാഹ്, അല്ലാഹു അ ല്ലാതെ വേറെ ഒരു ഇലാഹുമില്ല, അഥവാ കാണാതെകണ്ട് ആരെ വിളിക്കാമോ, ആരെ ഭ യപ്പെടാമോ, ആരോട് സഹായം തേടാമോ, ആരുടെമേല്‍ ഭരമേല്‍പ്പിക്കാമോ, ആരുടെ മു മ്പിലാണോ ജീവിതത്തെക്കുറിച്ച് ഉത്തരം പറയേണ്ടത്, അവന്‍ അല്ലാഹു മാത്രമാണ് എ ന്നാണ് അവര്‍ ജനങ്ങളെ പഠിപ്പിക്കേണ്ടത്. ആകാശഭൂമികളെയും അവക്കിടയിലുള്ള സര്‍വ്വ വസ്തുക്കളെയും സൃഷ്ടിച്ചതും പരിപാലിക്കുന്നതും അവനാണെന്നിരിക്കെ നിയമങ്ങ ള്‍ നല്‍കാനുള്ള അധികാരം അവന് മാത്രമാണെന്ന് പഠിപ്പിക്കാനും നിയോഗിക്കപ്പെ ട്ടവരാണ് പ്രവാചകന്മാര്‍. 3: 26-27; 5: 54, 67; 7: 54; 21: 24-25 വിശദീകരണം നോക്കുക.