( അഹ്സാബ് ) 33 : 53

يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتَ النَّبِيِّ إِلَّا أَنْ يُؤْذَنَ لَكُمْ إِلَىٰ طَعَامٍ غَيْرَ نَاظِرِينَ إِنَاهُ وَلَٰكِنْ إِذَا دُعِيتُمْ فَادْخُلُوا فَإِذَا طَعِمْتُمْ فَانْتَشِرُوا وَلَا مُسْتَأْنِسِينَ لِحَدِيثٍ ۚ إِنَّ ذَٰلِكُمْ كَانَ يُؤْذِي النَّبِيَّ فَيَسْتَحْيِي مِنْكُمْ ۖ وَاللَّهُ لَا يَسْتَحْيِي مِنَ الْحَقِّ ۚ وَإِذَا سَأَلْتُمُوهُنَّ مَتَاعًا فَاسْأَلُوهُنَّ مِنْ وَرَاءِ حِجَابٍ ۚ ذَٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ ۚ وَمَا كَانَ لَكُمْ أَنْ تُؤْذُوا رَسُولَ اللَّهِ وَلَا أَنْ تَنْكِحُوا أَزْوَاجَهُ مِنْ بَعْدِهِ أَبَدًا ۚ إِنَّ ذَٰلِكُمْ كَانَ عِنْدَ اللَّهِ عَظِيمًا

ഓ വിശ്വാസികളായിട്ടുള്ളവരേ! നബിയുടെ വീടുകളില്‍ നിങ്ങള്‍ക്ക് സമ്മതം നല്‍കപ്പെടാതെ നിങ്ങള്‍ പ്രവേശിക്കരുത്, അവിടെ ഭക്ഷണം തയ്യാറാകുന്നതു വരെ നോക്കിയിരിക്കുകയുമരുത്, എന്നാല്‍ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ അ പ്പോള്‍ നിങ്ങള്‍ പ്രവേശിച്ചുകൊള്ളുക, അങ്ങനെ നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവാതെ പിരിഞ്ഞുപോവുകയും ചെ യ്യുക, നിശ്ചയം അതെല്ലാം നിങ്ങള്‍ നബിയെ ശല്യപ്പെടുത്തലാകുന്നു, അപ്പോള്‍ നിങ്ങളോട് അത് പറയാന്‍ അവന് ലജ്ജ തോന്നുന്നു, സത്യത്തിന്‍റെ കാര്യത്തി ല്‍ അല്ലാഹുവിന് ലജ്ജയില്ല, പ്രവാചകപത്നിമാരോട് വല്ലതും ചോദിക്കേണ്ടി വരുമ്പോള്‍ നിങ്ങള്‍ മറക്കുപിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക, അതാണ് നി ങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ പരിശുദ്ധ മായിട്ടുള്ളത്, അല്ലാഹുവിന്‍റെ പ്രവാചകന് ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് പാടി ല്ല, അവനുശേഷം അവന്‍റെ ഇണകളെ നിങ്ങള്‍ ഒരിക്കലും വിവാഹം കഴിക്കാ നും പാടില്ല, നിശ്ചയം അതെല്ലാം നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ പക്കല്‍ വമ്പിച്ച കാര്യം തന്നെയാകുന്നു.

24: 31, 60; 33: 6, 30-35 വിശദീകരണം നോക്കുക.