إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا
നിശ്ചയം, അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെമേല്‍ കാരുണ്യം ചൊരിയുന്നവരാകുന്നു, ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ അവന്റെ മേല്‍ കാരുണ്യത്തിനും പൂര്ണ്ണസമാധാനത്തിനും വേണ്ടി പ്രാര്ത്ഥിച്ചുകൊണ്ടിരിക്കു വീന്.
പ്രവാചകന് അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിതം ജീവിച്ച് ജനങ്ങളില്‍ സാക്ഷ്യം വഹി ക്കുകയുണ്ടായി. ആ ജീവിതം കഴിയുന്നത്ര പിന്‍പറ്റിക്കൊണ്ട് ഏറ്റവും വലിയ അനുഗ്ര ഹവും ഐശ്വര്യവും കാരുണ്യവും രോഗശമനവും എല്ലാവിധ ആപത്ത്-വിപത്തുകളെ ത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരി ചയും മുഹൈമിനുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുമ്പോഴാണ് അല്ലാഹു വും അവന്റെ മലക്കുകളും പ്രവാചകന്റെമേല്‍ കാരുണ്യം ചൊരിയുന്നത്. പ്രവാചകന്റെ മ ദ്ഹ് (പ്രശംസ) പറയാനോ പാടിപ്പുകഴ്ത്താനോ പരിശുദ്ധപ്പെടുത്താനോ പ്രവാചകനോ ട് സഹായം തേടാനോ ഒന്നും തന്നെ വിശ്വാസികള്‍ കല്പിക്കപ്പെട്ടിട്ടില്ല. പ്രവാചകന്റെ ജന്മദിനവും ചരമദിനവും കൊണ്ടാടലും ഇന്ന് കണ്ടുവരുന്ന കൂട്ടം ചേര്‍ന്നുള്ള സ്വലാ ത്ത് ചൊല്ലലും ദിക്റ് ഹല്ഖയുമെല്ലാം അദ്ദിക്റിന് വിരുദ്ധമായതും പ്രവാചകനെ കള വാക്കുന്നതിന് വേണ്ടി അല്ലാഹു കൊന്നുകളഞ്ഞ മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസി കള്‍ മെനഞ്ഞുണ്ടാക്കിയതും ഇസ്ലാമിനെ മായ്ച്ചുകളയാന്‍ വരുന്ന അന്തിക്രിസ്തുവായ മസീഹുദ്ദജ്ജാലിനെ ആനയിക്കുന്നതിന് വേഗത കൂട്ടുന്നതുമായ പ്രവര്‍ത്തനങ്ങളാണ്.
അദ്ദിക്റില്‍ നിന്ന് പ്രവാചകന്റെ ജീവിതം മനസ്സിലാക്കി ആ ജീവിതം ജനങ്ങളില്‍ സാക്ഷ്യം വഹിക്കാന്‍ ശ്രമിക്കലും അദ്ദിക്റിനെ നിലനിര്‍ത്താന്‍ വേണ്ടി പ്രവാചകന് സ ഹിക്കേണ്ടിവന്ന ത്യാഗപരിശ്രമങ്ങള്‍ക്ക് തക്കതായ പ്രതിഫലം നല്കേണമേ എന്ന് മന സാ -വാചാ-കര്‍മ്മണാ പ്രാര്‍ത്ഥിക്കലുമാണ് പ്രവാചകന്റെ മേല്‍ അനുഗ്രഹത്തിന് വേ ണ്ടി പ്രാര്‍ത്ഥിക്കല്‍. കൂടാതെ എല്ലാ ജീവജാലങ്ങള്‍ക്കും നാഥനെ കീര്‍ത്തനം ചെയ്യാ നും വാഴ്ത്താനും അവസരം നല്‍കുക എന്ന ലക്ഷ്യം വെച്ച് പ്രപഞ്ചം അതിന്റെ സന്തു ലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തും, ആത്മാവിന്റെ ഭക്ഷണവും വസ് ത്രവും ദൃഷ്ടിയും, മനുഷ്യര്‍ക്ക് സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റുമാ യ 41: 41-43 ല്‍ പറഞ്ഞ അജയ്യവും മിഥ്യകലരാത്തതുമായ അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തെ പ്രവാചകന്റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവ ര്‍, സൗരാഷ്ട്രര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങള്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് 22: 40; 47: 7; 61: 14 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം നാഥനെ സഹായിക്കുകയും ജൈവകൃഷി ചെയ്യുകയും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും സഹായിക്കുകയും വേണം. അപ്പോള്‍ മാത്രമാണ് പ്രവാചകനും അതിന്റെ ഗുണം ലഭിക്കുക. ചുരുക്കത്തില്‍, പ്രവാചകന്റെ മേല്‍ സ്വലാത്ത് ചെയ്യാത്തവര്‍ സ്വലാ ത്ത് ചൊല്ലിയിട്ട് കാര്യമില്ല എന്ന് മാത്രമല്ല, അവര്‍ ദീനില്‍ നിന്ന് തെറിച്ചുപോവുകയാണ് ചെയ്യുക. 4: 65, 113; 25: 57-58; 33: 44 വിശദീകരണം നോക്കുക.