തങ്ങളുടെ പിതാക്കളുമായോ പുത്രന്മാരുമായോ സഹോദരന്മാരുമായോ സഹോ ദര പുത്രന്മാരുമായോ സഹോദരീ പുത്രന്മാരുമായോ തങ്ങളുടെ കൂട്ടത്തില്‍ പെട്ട സ്ത്രീകളുമായോ അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുമായോ ഇടപഴകുന്നതിന് അവരുടെ മേല്‍ വിരോധമില്ല, നിങ്ങള്‍ അല്ലാഹുവിനെ സൂ ക്ഷിക്കുക, നിശ്ചയം അല്ലാഹു എല്ലാഓരോ കാര്യത്തിന്റെ മേലും സാക്ഷിയാ യിരിക്കുന്നു.
നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാവുകയും ലോകര്‍ക്ക് അത് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കൂടിക്കലര്‍ന്ന് നി ലകൊള്ളാനും ഭക്ഷണം കഴിക്കാനുമെല്ലാം അനുവാദമുണ്ട്. അദ്ദിക്റിനെ തള്ളിപ്പറ യുകയും മൂടിവെക്കുകയും ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും കൂടിക്കലര്‍ന്ന് ഇടപ ഴകുമ്പോള് പരസ്ത്രീ പരപുരുഷ ബന്ധത്തിന് അതിയായി ആഗ്രഹിക്കുമെന്ന് 38: 24 ല്‍ പറഞ്ഞിട്ടുണ്ട്. ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്ത അവര്‍ അവരുടെ നമസ്കാരങ്ങളിലും ഇണചേരുമ്പോഴും പരസ്ത്രീ പരപുരുഷന്മാരുടെ ലൈം ഗികാവയവങ്ങളാണ് അവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 2: 62; 6: 28; 24: 61 വിശദീകരണം നോക്കുക.