( അഹ്സാബ് ) 33 : 65
خَالِدِينَ فِيهَا أَبَدًا ۖ لَا يَجِدُونَ وَلِيًّا وَلَا نَصِيرًا
അവര്‍ അതില്‍ എന്നെന്നും ശാശ്വതരുമായിരിക്കും, അവര്‍ യാതൊരു സംര ക്ഷകനെയോ സഹായിയെയോ കണ്ടെത്തുകയില്ല.
വിചാരണയില്ലാതെ നരകത്തില്‍ പോകുന്ന കപടവിശ്വാസികളായ നേതാക്കളെക്കു റിച്ചാണ് നരകത്തില്‍ 'എന്നെന്നും' ശാശ്വതരായിരിക്കുമെന്ന് പറഞ്ഞത്. വിചാരണക്ക് ശേഷം നരകത്തില്‍ പോകുന്ന കാഫിറുകളായ ഫാജിറുകളില്‍ പലരെയും അവരുടെ ശിക്ഷാ കാലയളവ് കഴിഞ്ഞാല്‍ ഐഹികലോകത്ത് അവരുടെ സഹവാസികളായിരുന്ന സ്വര്‍ഗാവ കാശികളെക്കൊണ്ട് ശുപാര്‍ശ ചെയ്യിപ്പിച്ച് നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തുമെന്നതിനാലാണ് അവരെക്കുറിച്ച് നരകത്തില്‍ 'എന്നെന്നും' ശാശ്വതരായിരിക്കുമെന്ന് പറയാത്തത്. 4: 169; 72: 23; 98: 6, 8 വിശദീകരണം നോക്കുക.