( അഹ്സാബ് ) 33 : 64
إِنَّ اللَّهَ لَعَنَ الْكَافِرِينَ وَأَعَدَّ لَهُمْ سَعِيرًا
നിശ്ചയം, അല്ലാഹു കാഫിറുകളെ ശപിക്കുകയും അവര്‍ക്ക് കത്തിയാളുന്ന നരകം ഒരുക്കിവെക്കുകയും ചെയ്തിട്ടുണ്ട്.
76: 3 ല്‍, മനുഷ്യര്‍ക്ക് രണ്ടാലൊരു മാര്‍ഗം-ഒന്നുകില്‍ നന്ദി പ്രകടിപ്പിക്കുന്നവന് അ ല്ലെങ്കില്‍ നന്ദികെട്ടവന്‍-തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും; 76: 4 ല്‍, നിശ്ചയം കാഫിറുകള്‍ക്ക് നാം ചങ്ങലകളും വടങ്ങളും കത്തിയാളുന്ന നരകവും ഒരു ക്കിവെച്ചിട്ടുണ്ടെന്നും പറഞ്ഞിട്ടുണ്ട്. അതായത് പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ മൂടിവെക്കുന്ന കാഫിറുകളെ പട്ടിയുടെ രൂപത്തില്‍ ചങ്ങലകളില്‍ ബന്ധിച്ചാണ് നരകത്തിലിടുക. 7: 176; 8: 55; 15: 44 വി ശദീകരണം നോക്കുക.