( അഹ്സാബ് ) 33 : 68
رَبَّنَا آتِهِمْ ضِعْفَيْنِ مِنَ الْعَذَابِ وَالْعَنْهُمْ لَعْنًا كَبِيرًا
ഞങ്ങളുടെ നാഥാ! അവര്‍ക്ക് നീ ശിക്ഷയില്‍ നിന്ന് ഇരട്ടിപ്പിച്ച് നല്കിയാലും, അവരെ വമ്പിച്ച ശാപം ശപിക്കുകയും ചെയ്താലും!
ഐഹികലോകത്ത് കപടവിശ്വാസികളായ നേതാക്കളെ പിന്‍പറ്റിക്കൊണ്ടിരുന്ന 41: 29 ല്‍ പറഞ്ഞ കാഫിറുകളായ ഫാജിറുകളാണ് നരകത്തില്‍ വെച്ച് ഇപ്രകാരം പറയുന്ന ത്. സൂക്തത്തില്‍ പറഞ്ഞ നേതാക്കള്‍ ആത്മീയ നേതാക്കളായ കപടവിശ്വാസികളും പ്ര മുഖര് ജനതയിലെ രാഷ്ട്രീയ നേതാക്കളും സംഘടനാ നേതാക്കളുമായ കപടവിശ്വാ സികളുമാണ്. 'അല്ലാഹുവിനെയും പ്രവാചകനെയും അനുസരിക്കുക' എന്ന് പറഞ്ഞാല്‍ ഇന്ന് അദ്ദിക്ര്‍ പിന്‍പറ്റുക എന്നാണ്. അല്ലാത്ത പക്ഷം അവര്‍ വിധിദിവസം കൈ കടിച്ച് വിലപിക്കുന്ന രംഗം 25: 27-29 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 165-167; 7: 37-40; 13: 14 വിശദീകരണം നോക്കുക.