( അഹ്സാബ് ) 33 : 69

يَا أَيُّهَا الَّذِينَ آمَنُوا لَا تَكُونُوا كَالَّذِينَ آذَوْا مُوسَىٰ فَبَرَّأَهُ اللَّهُ مِمَّا قَالُوا ۚ وَكَانَ عِنْدَ اللَّهِ وَجِيهًا

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ മൂസായെ ഉപദ്രവിച്ചവരെപ്പോലെ ആ കാതിരിക്കുവീന്‍, അപ്പോള്‍ അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന് അവനെ വി മുക്തനാക്കി, അവന്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ബഹുമാന്യനുമായിരുന്നു.

പ്രവാചകന്‍റെ മുമ്പിലുണ്ടായിരുന്ന ജൂതരുടെ ആയിരത്തി അഞ്ഞൂറ് വര്‍ഷം മുമ്പ് ജീവിച്ചിരുന്ന പൂര്‍വ്വപിതാക്കന്മാരുടേത് പോലെയുള്ള സ്വഭാവം അന്ത്യനാള്‍ വരെയുള്ള വിശ്വാസികള്‍ക്ക് ഉണ്ടാകരുതെന്നാണ് സൂക്തത്തിലൂടെ വിശ്വാസികളെ ഉണര്‍ത്തുന്നത്. എന്നാല്‍ ഇന്നത്തെ കപടവിശ്വാസികള്‍ക്ക് പ്രവാചകന്‍റെ മുമ്പിലുണ്ടായിരുന്ന മദീനയിലെ ജൂതന്മാരുടെതിനെക്കാള്‍ ദുഷിച്ച സ്വഭാവമാണുള്ളത്. 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ അവര്‍ പ്രവാചകന്മാരുടെയും നബിമാരുടെയും പേരുവെ ച്ച് എന്നാല്‍ അവരുടെ ജീവിതത്തിന് വിരുദ്ധമായ ജീവിതം നയിക്കുകവഴി 3: 21-22 ല്‍ വിവരിച്ച പ്ര കാരം അവരെ ജനമധ്യത്തില്‍ കൊല്ലാതെ കൊന്നുകൊണ്ടിരിക്കുകയാണ്. 3: 72, 78; 5: 60-63, 101-102 വിശദീകരണം നോക്കുക.