( 34 ) സബഅ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(34) സബഅ്

'നിശ്ചയം, സബഅ് വാസികള്‍ക്ക് അവരുടെ താമസസ്ഥലത്തുതന്നെ ഒരു ദൃഷ്ടാ ന്തമുണ്ടായിരുന്നു' എന്ന് സൂക്തം 15 ല്‍ പറഞ്ഞതില്‍ നിന്നാണ് ഈ സൂറത്തിന് സബ അ്-ശീബാരാജ്യം -എന്ന് പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തിലെ മധ്യഘ ട്ടത്തിലാണ് സൂറത്തിന്‍റെ അവതരണം. ഇഹത്തിലും പരത്തിലും യുക്തി ജ്ഞനും ത്രികാലജ്ഞാനിയുമായ അല്ലാഹുവിനാണ് സ്തുതി എന്ന് പ്രഖ്യാപിച്ചുകൊ ണ്ട് ആരംഭിക്കുന്ന സൂറത്തില്‍ വിധിദിവസത്തിന്‍റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറ ഞ്ഞിട്ടുണ്ട്. ഇന്ന് പുനര്‍ജന്മത്തെയും വിധിദിവസത്തെയും തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്ന കാഫിറുകളായ കപടവിശ്വാസികളും അനുയായികളും നാളെ പരസ്പരം കുറ്റപ്പെടുത്തി പഴിചാരുന്ന ദാരുണമായ രംഗം വരച്ചുകാണിച്ചിട്ടുണ്ട്. സുഭിക്ഷമായി ജീവിച്ചുകൊണ്ടിരുന്ന സബഅ് നിവാസികള്‍ അതിരുകവിഞ്ഞവരും ധിക്കാരികളുമായി മാറിയപ്പോള്‍ അവരു ടെ സുഭിക്ഷത എടുത്തുകളയുകയും അവരെ ഛിന്നഭിന്നമാക്കി ശിഥിലീകരിക്കുകയും ചെയ്ത സംഭവം എടുത്തുകാണിച്ച് എക്കാലത്തുമുള്ള കാഫിറുകളെ താക്കീത് ചെയ്യുന്നു. പ്രതാപവും പ്രൗഢിയും നല്‍കപ്പെട്ട ദാവൂദ് നബിയെയും സുലൈമാന്‍ നബിയെയും ഓ ര്‍മ്മിപ്പിച്ചുകൊണ്ട് വിശ്വാസികളില്‍ ഉണ്ടായിരിക്കേണ്ട സ്വഭാവമഹിമകള്‍ പഠിപ്പിക്കുന്നു. ഇന്ന് ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ വിവരിച്ചുകൊടുക്കുമ്പോള്‍ അതൊരു പുതിയ വാദമാ ണ്, കെട്ടിച്ചമച്ച് പറയുന്നതാണ്, മാരണമാണ് എന്നെല്ലാം ആരോപിച്ച് അതില്‍ നിന്ന് ജ നങ്ങളെ തടയുന്ന കാഫിറുകളെക്കുറിച്ച് അവര്‍ ജിന്നില്‍ പെട്ട പിശാചിനെയാണ് സേ വിച്ചുകൊണ്ടിരുന്നത് എന്ന് വിധിദിവസം മലക്കുകള്‍ പറയുമെന്ന് മുന്നറിയിപ്പ് നല്‍കി യിട്ടുണ്ട്. അന്ത്യപ്രവാചകനായ മുഹമ്മദിനെ മൊത്തം മനുഷ്യരിലേക്ക് ശുഭവാര്‍ത്താദാ യകനും താക്കീതുകാരനുമായിട്ടാണ് അയച്ചിട്ടുള്ളതെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക്റിന്‍റെ കാ ര്യത്തില്‍ സംശയിച്ചുകൊണ്ടിരിക്കുന്ന കാഫിറുകള്‍ മരണസമയത്ത് വിശ്വസിക്കാന്‍ ത യ്യാറാകുമെങ്കിലും അവര്‍ക്കും അവരുടെ ആഗ്രഹങ്ങള്‍ക്കും ഇടയില്‍ തിരശ്ശീലയിടുമെന്ന് പറഞ്ഞുകൊണ്ട് 54 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.