الْحَمْدُ لِلَّهِ الَّذِي لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَلَهُ الْحَمْدُ فِي الْآخِرَةِ ۚ وَهُوَ الْحَكِيمُ الْخَبِيرُ
സര്‍വ്വസ്തുതിയും അല്ലാഹുവിനാണ്, ആകാശങ്ങളിലുള്ള ഒന്നിന്‍റെയും ഭൂമി യിലുള്ള ഒന്നിന്‍റെയും ഉടയവനായിട്ടുള്ള ഒരുവന്‍, പരത്തിലും സ്തുതി അവ നുതന്നെയാണ്, അവന്‍ യുക്തിജ്ഞനായ ത്രികാലജ്ഞാനി തന്നെയുമാകുന്നു.
യുക്തിജ്ഞനും ത്രികാലജ്ഞാനിയുമായ പ്രപഞ്ചനാഥനെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് യുക്തിനിര്‍ഭരവും ത്രികാലജ്ഞാനവുമായ അദ്ദിക്ര്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമേ സ്വര്‍ഗത്തിലേ ക്ക് തിരിച്ചുപോവുകയുള്ളൂ. അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അറ ബി ഖുര്‍ആന്‍ വായിക്കുന്ന ഏതൊരു ഫുജ്ജാറും ആത്മാവിനെ പരിഗണിക്കാത്തവരാ യതിനാല്‍ വധിക്കപ്പെട്ടവനാണ്. അത്തരക്കാര്‍ക്ക് പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയില്ല എന്ന് മാത്രമല്ല, ഇവിടെ ലക്ഷ്യബോധമില്ലാതെ ജീവിച്ചതിന് പിഴയായി അവര്‍ക്ക് നരകക്കുണ്ഠമാണ് ലഭിക്കുക എന്ന് 7: 172, 179 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 1: 1; 17: 17; 31: 34 വിശദീകരണം നോക്കുക.