( സബഅ് ) 34 : 12
وَلِسُلَيْمَانَ الرِّيحَ غُدُوُّهَا شَهْرٌ وَرَوَاحُهَا شَهْرٌ ۖ وَأَسَلْنَا لَهُ عَيْنَ الْقِطْرِ ۖ وَمِنَ الْجِنِّ مَنْ يَعْمَلُ بَيْنَ يَدَيْهِ بِإِذْنِ رَبِّهِ ۖ وَمَنْ يَزِغْ مِنْهُمْ عَنْ أَمْرِنَا نُذِقْهُ مِنْ عَذَابِ السَّعِيرِ
-സുലൈമാന്‍ കാറ്റിനേയും; അതിന്റെ പ്രഭാതത്തിലുള്ള പ്രവാഹം ഒരു മാസ വും അതിന്റെ പ്രദോഷത്തിലുള്ള പ്രവാഹം ഒരു മാസവുമായിരുന്നു, അവന് ചെമ്പിന്റെ ഒരു ഉറവ് നാം ഒഴുക്കിക്കൊടുക്കുകയും ചെയ്തു, അവന്റെ നാഥ ന്റെ കല്പന പ്രകാരം അവന്റെ കീഴില്‍ ജോലിചെയ്യുന്ന ജിന്നുകളില്‍ നിന്നു ള്ളവരും ഉണ്ടായിരുന്നു, അവരില്‍ നിന്നും ആരെങ്കിലും നമ്മുടെ കല്പന ലം ഘിക്കുകയാണെങ്കില് നാം അവനെ കത്തിയാളുന്ന നരകശിക്ഷയില്‍ നിന്ന് രുചിപ്പിക്കുകതന്നെ ചെയ്യും.