( സബഅ് ) 34 : 11
أَنِ اعْمَلْ سَابِغَاتٍ وَقَدِّرْ فِي السَّرْدِ ۖ وَاعْمَلُوا صَالِحًا ۖ إِنِّي بِمَا تَعْمَلُونَ بَصِيرٌ
നിങ്ങള്‍ പടയങ്കികള്‍ നിര്‍മ്മിക്കുകയും അതിന്‍റെ കണ്ണികള്‍ ശരിയായ അള വില്‍ കണക്കാക്കുകയും ചെയ്യുക, നിങ്ങള്‍ സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കു കയും ചെയ്യുവീന്‍, നിശ്ചയം ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തെല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു.
ഇരുമ്പ് ഉരുക്കി പടയങ്കികള്‍ നിര്‍മ്മിക്കുന്നതിന് തുടക്കം കുറിച്ചത് ദാവൂദിന്‍റെ കാ ലത്താണ്. 'നിങ്ങള്‍ സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ, നീ തി സ്ഥാപിക്കുന്നതിന് വേണ്ടി മാത്രമേ യുദ്ധം ചെയ്യാവൂ എന്നും അതിന് മാത്രമേ യുദ്ധ സാമഗ്രികള്‍ ഉപയോഗിക്കാവൂ എന്നുമാണ്. 5: 48; 21: 80; 57: 25 വിശദീകരണം നോക്കുക.