( സബഅ് ) 34 : 14

فَلَمَّا قَضَيْنَا عَلَيْهِ الْمَوْتَ مَا دَلَّهُمْ عَلَىٰ مَوْتِهِ إِلَّا دَابَّةُ الْأَرْضِ تَأْكُلُ مِنْسَأَتَهُ ۖ فَلَمَّا خَرَّ تَبَيَّنَتِ الْجِنُّ أَنْ لَوْ كَانُوا يَعْلَمُونَ الْغَيْبَ مَا لَبِثُوا فِي الْعَذَابِ الْمُهِينِ

അങ്ങനെ നാം അവന്‍റെ മേല്‍ മരണം വിധിച്ചപ്പോള്‍ തന്‍റെ ഊന്നുവടി തിന്നു കൊണ്ടിരുന്ന ഭൂമിയില്‍ നിന്നുള്ള ഒരു ജീവിയല്ലാതെ അവന്‍റെ മരണത്തെപ്പറ്റി അവര്‍ക്ക് അറിവ് നല്‍കിയില്ല, അങ്ങനെ അവന്‍ താഴെവീണപ്പോള്‍ തങ്ങള്‍ അദൃശ്യകാര്യങ്ങള്‍ അറിവുള്ളവരായിരുന്നുവെങ്കില്‍ ഹീനമായ ശിക്ഷയില്‍ തങ്ങള്‍ കഴിച്ചുകൂട്ടേണ്ടിവരുമായിരുന്നില്ല എന്ന് ജിന്നുകള്‍ക്ക് വ്യക്തമായി.

'ഭൂമിയില്‍ നിന്നുള്ള ഒരു ജീവി' എന്ന് പറഞ്ഞത് ചിതലിനെക്കുറിച്ചാണ്. വയ സ്സുകാലത്ത് സുലൈമാന്‍ നബി വടി ഊന്നിപ്പിടിച്ച് നടക്കാറുണ്ടായിരുന്നു. പ്രസ്തുത വ ടി താടിക്ക് താങ്ങായിക്കൊടുത്തുകൊണ്ട് സിംഹാസനത്തില്‍ ഇരിക്കുന്ന അവസ്ഥയി ലാണ് അദ്ദേഹം മരിച്ചത്. അദ്ദേഹം ജീവിച്ചിരിക്കുന്നവനാണെന്ന് കരുതി ജിന്നുകള്‍ അ വരുടെ പ്രവൃത്തികള്‍ യാതൊരു മുടക്കവും കൂടാതെ ചെയ്തുകൊണ്ടിരുന്നു. അങ്ങനെ ചിതലുകള്‍ തിന്ന് വര്‍ഷങ്ങള്‍ക്കുശേഷം വടി മുറിഞ്ഞുവീണ് സുലൈമാന്‍ നബി താ ഴെ വീണപ്പോള്‍ മാത്രമാണ് ജിന്നുകള്‍ക്ക് സുലൈമാന്‍ നബി മരണപ്പെട്ട വിവരം അറിയാ ന്‍ കഴിഞ്ഞത്. ഇതില്‍ നിന്നും പരിശുദ്ധവും അനുവദനീയവുമായ ഭക്ഷണം കഴിക്കുന്ന പ്രവാചകന്മാരുടെയും വിശ്വാസികളുടെയും ശരീരം ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുകയില്ല എന്ന് മനസ്സിലാക്കാവുന്നതാണ്. 18-ാം സൂറത്തില്‍ പറഞ്ഞ ഗുഹാവാസികളുടെ ശ രീരം ഖബറടക്കാതെ അവര്‍ ഗുഹയിലായിരിക്കെ ആ ഗുഹയെ മതില്‍ കെട്ടി വേര്‍പ്പെടു ത്തുകയാണുണ്ടായത്. അവസാനകാലത്ത് എഴുത്തും വായനയും അറിയാത്ത വിശ്വാസിക ള്‍ കാട്ടില്‍ പോയി ഏതെങ്കിലും മരത്തിന്‍റെ മൂട് കടിച്ചുപിടിച്ച് മരണം വരെ നിലകൊള്ള ണമെന്നാണ് ഹുദൈഫത്തുല്‍ യമാനിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് പ്ര പഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത്. അങ്ങനെ അവരുടെ ശരീര ത്തില്‍ നിന്ന് റൂഹ് പോയി ശരീരം പുറ്റായി മാറുകയാണ് ചെയ്യുക. അത്തരക്കാരുടെയും ശരീരം ഖബറടക്കുകയോ വന്യമൃഗങ്ങള്‍ തിന്നുകയോ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുക യോ ഇല്ല. 16: 114; 17: 1, 98 വിശദീകരണം നോക്കുക.