( സബഅ് ) 34 : 13

يَعْمَلُونَ لَهُ مَا يَشَاءُ مِنْ مَحَارِيبَ وَتَمَاثِيلَ وَجِفَانٍ كَالْجَوَابِ وَقُدُورٍ رَاسِيَاتٍ ۚ اعْمَلُوا آلَ دَاوُودَ شُكْرًا ۚ وَقَلِيلٌ مِنْ عِبَادِيَ الشَّكُورُ

അവനുവേണ്ടി അവന്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ഉന്നതസൗധങ്ങളും ശില്‍പ ങ്ങളും വലിയ മൈതാനം പോലെയുള്ള താലങ്ങളും ഇളക്കാന്‍ കഴിയാത്തവി ധം ഉറപ്പിച്ച കലങ്ങളും അവര്‍ നിര്‍മ്മിച്ചുകൊണ്ടിരുന്നു; ദാവൂദ് കുടുംബമേ! നിങ്ങള്‍ നന്ദി പ്രകടിപ്പിക്കും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക, എന്‍റെ അ ടിമകളില്‍ അല്‍പം പേര്‍ മാത്രമേ നന്ദി പ്രകടിപ്പിക്കുന്നവരായിട്ടുള്ളൂ.

അല്ലാഹുവിനെ എല്ലാം അടക്കി ഭരിക്കുന്നവനും ഏകാധിപനുമായി അംഗീകരിച്ചു കൊണ്ടുള്ള ജീവിതം നയിക്കുന്നവരാണ് നന്ദി പ്രകടിപ്പിക്കുന്നവര്‍. അവര്‍ എല്ലാ ആയി രത്തിലും ഒന്നുമാത്രമേ ഉണ്ടാവുകയുള്ളൂ. 21: 81-82; 27: 16-19; 32: 4, 9 വിശദീകരണം നോക്കുക.