وَجَعَلْنَا بَيْنَهُمْ وَبَيْنَ الْقُرَى الَّتِي بَارَكْنَا فِيهَا قُرًى ظَاهِرَةً وَقَدَّرْنَا فِيهَا السَّيْرَ ۖ سِيرُوا فِيهَا لَيَالِيَ وَأَيَّامًا آمِنِينَ
അവര്‍ക്കും നാം അനുഗ്രഹിച്ച നാടുകള്‍ക്കും ഇടയില്‍ തെളിഞ്ഞുകാണാവു ന്ന നാടുകള്‍ നാം ഉണ്ടാക്കുകയും യാത്രാദൂരം കണക്കാക്കി ചിട്ടപ്പെടുത്തി വെ ക്കുകയും ചെയ്തു, രാപ്പകലുകളില്‍ സുരക്ഷിതരായി നിങ്ങള്‍ അതിലൂടെ സ ഞ്ചരിച്ചുകൊള്ളുക.
അതായത് സബഅ് രാജ്യത്തിനും അല്ലാഹു അനുഗ്രഹിച്ച നാടായ ഫലസ്തീനുമി ടയില്‍ ചെറിയ ചെറിയ നാടുകള്‍ വേറെയുമുണ്ടായിരുന്നു. കച്ചവടാവശ്യാര്‍ത്ഥം ഫല സ്തീനിലേക്കും തിരിച്ചും അവര്‍ നടത്താറുണ്ടായിരുന്ന യാത്രകള്‍ക്കിടയില്‍ ഈ നാടുക ളില്‍ അവര്‍ വിശ്രമിക്കുകയും ചരക്കുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നു. അങ്ങനെ രാപ്പകല്‍ ഭേദമന്യേ സുരക്ഷിതമായി യഥേഷ്ടം യാത്ര ചെയ്യാനും സാമ്പത്തി കവരുമാനം ഉണ്ടാക്കാനുമുള്ള അവസരം അവര്‍ക്ക് നിലവിലുണ്ടായിരുന്നു.