( സബഅ് ) 34 : 22

قُلِ ادْعُوا الَّذِينَ زَعَمْتُمْ مِنْ دُونِ اللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ وَمَا لَهُمْ فِيهِمَا مِنْ شِرْكٍ وَمَا لَهُ مِنْهُمْ مِنْ ظَهِيرٍ

നീ പറയുക: അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ സങ്കല്‍പിച്ചുകൊണ്ടിരിക്കു ന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുക, ആകാശങ്ങളിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുമണിത്തൂക്കം പോലും ആധിപത്യം അവര്‍ ഉടമ പ്പെടുത്തുന്നവരല്ല, അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല, അവനാകട്ടെ അവരില്‍ നിന്നുള്ള ഒരു സഹായിയുമില്ല.

അല്ലാഹുവിന്‍റെ പങ്കാളികളെന്ന് നിങ്ങള്‍ വീറോടെ വാദിച്ചുകൊണ്ടിരിക്കുന്നവരോ ടെല്ലാം നിങ്ങള്‍ വിളിച്ചുപ്രാര്‍ത്ഥിക്കുക, എന്നാല്‍ അവര്‍ക്ക് പിശാചിന് ഇല്ലാത്തതുപോ ലെത്തന്നെ ആകാശങ്ങളിലോ ഭൂമിയിലോ അവക്കിടയിലുള്ളതിലോ ഒരു അണുഅളവ് തൂക്കം പോലും ആധിപത്യമോ അധികാരമോ ഇല്ല, അല്ലാഹുവിനാകട്ടെ ഇവരുടെയൊ ന്നും ഒരു സഹായവും ആവശ്യവുമില്ല എന്നാണ് സൂക്തം പഠിപ്പിക്കുന്നത്. 7: 194-196; 32: 4; 34: 3 വിശദീകരണം നോക്കുക.