( സബഅ് ) 34 : 23

وَلَا تَنْفَعُ الشَّفَاعَةُ عِنْدَهُ إِلَّا لِمَنْ أَذِنَ لَهُ ۚ حَتَّىٰ إِذَا فُزِّعَ عَنْ قُلُوبِهِمْ قَالُوا مَاذَا قَالَ رَبُّكُمْ ۖ قَالُوا الْحَقَّ ۖ وَهُوَ الْعَلِيُّ الْكَبِيرُ

അവന്‍റെയടുക്കല്‍ ശുപാര്‍ശ ഉപകാരപ്പെടുന്നതുമല്ല-അവന്‍ അനുമതി നല്‍കി യ ഒരുവനല്ലാതെ, അങ്ങനെ അവരുടെ ഹൃദയങ്ങളില്‍ നിന്ന് പരിഭ്രമം നീങ്ങി ക്കഴിഞ്ഞാല്‍ അവര്‍ ചോദിക്കും: നിങ്ങളുടെ നാഥന്‍ എന്താണ് പറഞ്ഞത്? അ വര്‍ പറയും: സത്യം! അവന്‍ അത്യുന്നതനായ വലിയവന്‍ തന്നെയുമാകുന്നു.

ത്രികാലജ്ഞാനിയായ നാഥന്‍ പരലോകത്ത് ആര്‍ക്കാണോ, ആര്‍ക്കുവേണ്ടിയാ ണോ ശുപാര്‍ശക്ക് അനുമതി നല്‍കിയത്, അവര്‍ക്കല്ലാതെ യാതൊരു ശുപാര്‍ശയും ഉ പകാരപ്പെടുകയില്ലതന്നെ. സ്വര്‍ഗവാസികളോട് അവരുടെ എല്ലാ ഉദ്ദേശ്യങ്ങളും നിറവേ റ്റിക്കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ള അല്ലാഹു അവരുമായി ബന്ധപ്പെട്ട, വിചാര ണക്കുശേഷം നരകത്തിലേക്ക് നയിക്കപ്പെടുകയും ശിക്ഷാകാലം അനുഭവിച്ച് കഴിയുകയും ചെയ്തവരെ, നരകത്തില്‍ കാണിച്ചുകൊടുക്കുന്നതാണ്. അപ്പോള്‍ അവര്‍ സ്വര്‍ഗവാസി കളോട് ചോദിക്കുകയാണ്: നിങ്ങളുടെ നാഥന്‍ ഞങ്ങളുടെ കാര്യത്തില്‍ എന്താണ് പറ ഞ്ഞത്, അപ്പോള്‍ സ്വര്‍ഗവാസികള്‍ മറുപടി പറയുന്നതാണ്: നാഥന്‍ സത്യം മാത്രമേ പറ യുകയുള്ളൂ, അങ്ങനെ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിച്ച വിശ്വാസികളുടെ ശുപാര്‍ ശപ്രകാരം അവര്‍ സ്വര്‍ഗത്തിലേക്ക് കൊണ്ടുവരപ്പെടുന്നതാണ്. എന്നാല്‍ വിചാരണയി ല്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ കഴിയുന്ന അല്ലാഹുവിന്‍റെയും വിശ്വാസികളുടെയും ശത്രുക്കളായ കപടവിശ്വാസികളെ വിശ്വാസികളുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയോ അവര്‍ ഒരുകാലത്തും നരകത്തില്‍ നിന്ന് കരകയറ്റപ്പെടുകയോ ഇല്ല. 2: 255; 19: 87; 43: 86 വിശദീകരണം നോക്കുക.