( സബഅ് ) 34 : 30

قُلْ لَكُمْ مِيعَادُ يَوْمٍ لَا تَسْتَأْخِرُونَ عَنْهُ سَاعَةً وَلَا تَسْتَقْدِمُونَ

നീ പറയുക: നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഒരു ദിനമുണ്ട്, അതിനെത്തൊട്ട് നിങ്ങള്‍ ഒരു നിമിഷം പിന്നോട്ട് പോകുന്നവരല്ല, നിങ്ങള്‍ മുന്നോട്ട് പോകുന്നവരുമല്ല.

പ്രപഞ്ചം രൂപപ്പെടുത്തിയപ്പോള്‍ തന്നെ അതിന്‍റെ അന്ത്യവും നിശ്ചയിച്ച് ഗ്രന്ഥത്തി ല്‍ രേഖപ്പെടുത്തിയവനാണ് ത്രികാലജ്ഞാനിയായ നാഥന്‍. അപ്പോള്‍ ഗ്രന്ഥത്തിന്‍റെ ആ ശയത്തില്‍ നിന്ന് പോയവര്‍ അതിന്‍റെ കാര്യത്തില്‍ സംശയമുള്ളവരും യഥാര്‍ത്ഥ മാര്‍ഗ്ഗത്തില്‍ നിന്ന് വിദൂരമായി വഴിപിഴച്ചുപോയവരുമാണ്. 10: 48-49; 14: 21- 22; 33: 60-61 വി ശദീകരണം നോക്കുക.