( സബഅ് ) 34 : 29

وَيَقُولُونَ مَتَىٰ هَٰذَا الْوَعْدُ إِنْ كُنْتُمْ صَادِقِينَ

അവര്‍ ചോദിക്കുകയും ചെയ്യുന്നു: നിങ്ങള്‍ സത്യസന്ധന്മാര്‍ തന്നെയാണെ ങ്കില്‍ എപ്പോഴാണ് ഈ വാഗ്ദത്തം പുലരുക.

ഗ്രന്ഥം ലഭിച്ചിട്ട് അതിന്‍റെ ആശയം മനസ്സിലാക്കി പിന്‍പറ്റാത്ത, പരലോകത്തെ നി ഷേധിക്കുന്ന ആയിരത്തില്‍ തൊള്ളായിരത്തിത്തൊണ്ണൂറ്റി ഒമ്പതില്‍ പെട്ട ഫുജ്ജാറുകളായ കുഫ്ഫാറുകളാണ് അവരുടെ ജീവിതശൈലിയിലൂടെ ഈ ചോദ്യം ഉന്നയിക്കുന്നത്. ഗ്ര ന്ഥം വാഗ്ദത്തം ചെയ്യുന്ന കാര്യങ്ങളിലൊന്നും ഉറപ്പില്ലാത്ത അവര്‍ അന്ത്യദിനത്തെ വളരെ വിദൂരമായിട്ടാണ് കാണുന്നത് എന്ന് 70: 6 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആയിരത്തില്‍ ഒ ന്നായ വിശ്വാസി 70: 7 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥത്തിന്‍റെ വാഗ്ദത്തങ്ങള്‍ അടുത്ത് കണ്ടുകൊണ്ട് ഏഴാം ഘട്ടത്തിനുവേണ്ടി നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് സ്വര്‍ഗ്ഗം പണിയുന്നതാണ്. 7: 43; 21: 36-38; 42: 18 വിശദീകരണം നോക്കുക.