( സബഅ് ) 34 : 35

وَقَالُوا نَحْنُ أَكْثَرُ أَمْوَالًا وَأَوْلَادًا وَمَا نَحْنُ بِمُعَذَّبِينَ

അവര്‍ പറയുകയും ചെയ്യുന്നു: ഞങ്ങള്‍ സമ്പത്തിലും സന്താനങ്ങളിലും അധി കമുള്ളവരാകുന്നു, ഞങ്ങള്‍ ശിക്ഷിക്കപ്പെടാനൊന്നും പോകുന്നുമില്ല. 

അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത എക്കാലത്തുമുള്ള കപട വിശ്വാസികളുടെ സമീപനമാണ് ഈ സൂക്തത്തില്‍ വരച്ചുകാണിക്കുന്നത്. 63: 4 പ്രകാരം അല്ലാഹു കൊന്നുകളഞ്ഞ, പരലോകം കൊണ്ട് വിശ്വസിക്കാത്ത അവര്‍ക്ക് മരണത്തോടുകൂടി നരകക്കുണ്ഠമായതുകൊണ്ട് നൈമിഷികമായ ഐഹികലോകത്ത് പരീക്ഷണോ പാധിയായി സമ്പത്തും സന്താനങ്ങളും അധികം നല്‍കിയിരിക്കുകയാണ്. എന്നാല്‍ ത്രി കാലജ്ഞാനമായ അദ്ദിക്റിനെ മൂടിവെക്കുന്ന അക്രമികളും ഭ്രാന്തന്മാരുമായ അവര്‍ക്ക് അക്കാര്യം മനസ്സിലാവുകയില്ല. 7: 49-51; 9: 84-85; 43: 33-35 വിശദീകരണം നോക്കുക.