قُلْ إِنَّ رَبِّي يَبْسُطُ الرِّزْقَ لِمَنْ يَشَاءُ وَيَقْدِرُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ
നീ പറയുക: നിശ്ചയം, എന്‍റെ നാഥന്‍ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഭക്ഷണവി ഭവങ്ങള്‍ വിശാലമായി നല്‍കുകയും അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കാ ക്കി നല്‍കുകയും ചെയ്യുന്നു, എന്നാല്‍ ജനങ്ങളില്‍ അധികപേരും അറിവില്ലാ ത്തവരാകുന്നു.
അദ്ദിക്റിനെ സത്യാസത്യ വിവേചന മാനദണ്ഡമായും മൗഇളത്തായും ഉപയോഗപ്പെടുത്തുന്ന സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളതും ഭക്ഷണവിഭവങ്ങളും മറ്റും ഏറ്റക്കുറച്ചിലോടുകൂടി നല്‍കുന്നതും പരീക്ഷണോപാധിയായിട്ടാണ് എന്ന് മനസ്സിലാക്കുകയുള്ളൂ. ബാക്കിയുള്ള തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതും ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരും ഐഹികലോകത്ത് അധികരിച്ച സമ്പത്തും സന്താനങ്ങളും അവര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത് അവര്‍ സത്യത്തിലായതുകൊണ്ട് അല്ലാഹു അനുഗ്രഹിച്ച് നല്‍കുന്നതാണ് എന്ന മിഥ്യാധാരണ പുലര്‍ത്തുന്നവരുമാണ്. അദ്ദിക്റിനെ അവഗണിച്ച് ജീവിക്കു ന്ന അവര്‍ അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്തവരാണ്. 6: 165; 30: 30, 37; 34: 28 വിശദീകരണം നോക്കുക.