( സബഅ് ) 34 : 37

وَمَا أَمْوَالُكُمْ وَلَا أَوْلَادُكُمْ بِالَّتِي تُقَرِّبُكُمْ عِنْدَنَا زُلْفَىٰ إِلَّا مَنْ آمَنَ وَعَمِلَ صَالِحًا فَأُولَٰئِكَ لَهُمْ جَزَاءُ الضِّعْفِ بِمَا عَمِلُوا وَهُمْ فِي الْغُرُفَاتِ آمِنُونَ

നിങ്ങളുടെ സമ്പത്തോ സന്താനങ്ങളോ നിങ്ങളെ നമ്മുടെ സാമീപ്യത്തിലേക്ക് അടുപ്പിക്കുകയില്ല-വിശ്വസിക്കുകയും ആ വിശ്വാസം ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്നവനല്ലാതെ, അപ്പോള്‍ അക്കൂട്ടര്‍ക്ക് അവര്‍ പ്രവര്‍ത്തി ച്ചുകൊണ്ടിരുന്നതിന് ഇരട്ടി പ്രതിഫലമുണ്ട്, അവര്‍ സ്വര്‍ഗത്തിലെ മുറികളില്‍ സുരക്ഷിതരായി കഴിഞ്ഞുകൂടുന്നതുമാണ്. 

നാഥനില്‍ നിന്നുള്ള സന്മാര്‍ഗ്ഗമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി നാഥനെ കണ്ടെത്തുക, അവരവരെ തിരിച്ചറിയുക, വിശ്വാസിയാണെന്ന് ഉറപ്പുവരുത്തുക, പരലോകത്ത് സ്വര്‍ഗം അനന്തരമെടുക്കുന്നതിന് സ്വര്‍ഗം ഇവിടെ പണിയുക എന്നതാണ് ജീവിതലക്ഷ്യം. അതിനുവേണ്ടി അറിവ്, സമ്പത്ത് എന്നിവ ഉള്‍പ്പടെ എല്ലാ അനുഗ്രഹങ്ങളും ഉപയോഗപ്പെടുത്തുകയും 2: 261; 4: 85 എന്നീ സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അത്തരം പൈതൃ കം മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്യുന്നത് ആരാണോ, അക്കൂട്ടര്‍ മാത്രമാ ണ് വിജയം വരിക്കുക. അവര്‍ പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനു ള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നിഷ്പക്ഷവാനായ നാഥനെ സഹായിച്ചുകൊണ്ടിരിക്കുന്നവരും, അതുവഴി ശുപാര്‍ശ ചെയ്യുക യും ചെയ്യിപ്പിക്കുകയും ചെയ്യുന്ന അദ്ദിക്ര്‍ കൊണ്ട് വിചാരണയില്ലാതെ സ്വര്‍ഗ്ഗത്തിലേ ക്ക് മുന്‍കടക്കുന്നവരുമാണ്. 18: 46; 22: 37; 25: 70-76 വിശദീകരണം നോക്കുക.