( സബഅ് ) 34 : 39

قُلْ إِنَّ رَبِّي يَبْسُطُ الرِّزْقَ لِمَنْ يَشَاءُ مِنْ عِبَادِهِ وَيَقْدِرُ لَهُ ۚ وَمَا أَنْفَقْتُمْ مِنْ شَيْءٍ فَهُوَ يُخْلِفُهُ ۖ وَهُوَ خَيْرُ الرَّازِقِينَ

നീ പറയുക: നിശ്ചയം, എന്‍റെ നാഥന്‍ തന്‍റെ അടിമകളില്‍ അവന്‍ ഉദ്ദേശിക്കു ന്നവര്‍ക്ക് ഭക്ഷണവിഭവങ്ങള്‍ വിശാലമായി നല്‍കുകയും അവന്‍ ഉദ്ദേശി ക്കുന്നവര്‍ക്ക് കണക്കാക്കി നല്‍കുകയും ചെയ്യുന്നു, നിങ്ങള്‍ എന്തൊന്ന് ചെ ലവഴിച്ചാലും അപ്പോള്‍ അവന്‍ അതിന് പകരം നല്‍കുന്നതാണ്, അവന്‍ ഭ ക്ഷണവിഭവങ്ങള്‍ നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനുമാകുന്നു.

അല്ലാഹു നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും ഒരു ദിവസം ചോദ്യംചെയ്യപ്പെടുകതന്നെ ചെയ്യുമെന്ന് ത്രികാലജ്ഞാനമായ അദ്ദിക്റില്‍ നിന്ന് മനസ്സിലാക്കി ആരാണോ അല്ലാഹുവിന്‍റെ തൃപ്തിയില്‍ അഥവാ പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ച ത്തില്‍ ചെലവഴിക്കുന്നത്, അവര്‍ക്ക് അത് പരലോകത്ത് അനേകം മടങ്ങായി തിരിച്ച് ന ല്‍കപ്പെടുന്നതാണ്. മറിച്ച് അദ്ദിക്റിനെ അവഗണിച്ച് ലോകമാന്യത്തിനായി ചെലവഴി ക്കുന്നത് ആരാണോ, അത്തരം കാഫിറുകളുടെ പ്രവൃത്തികളാണ് പാഴായിപ്പോവുക. 2: 261; 6: 165; 18: 103-106 വിശദീകരണം നോക്കുക.