( സബഅ് ) 34 : 38

وَالَّذِينَ يَسْعَوْنَ فِي آيَاتِنَا مُعَاجِزِينَ أُولَٰئِكَ فِي الْعَذَابِ مُحْضَرُونَ

നമ്മുടെ സൂക്തങ്ങളെ പരാജയപ്പെടുത്താന്‍ വേണ്ടി ഓടിനടക്കുന്നവരാരോ, അക്കൂട്ടര്‍ ശിക്ഷയില്‍ ഹാജരാക്കപ്പെടുകയും ചെയ്യുന്നതാണ്.

ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയും, മനുഷ്യരുടെ ഐക്യം സ്ഥാപിക്കാനും രക്തച്ചൊരിച്ചില്‍ ഇല്ലാതാക്കാനുള്ള ഉപകരണവുമായ അദ്ദിക്റിനെ മൂടിവെക്കു ന്ന കപടവിശ്വാസികളും അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ഇത്തരം കപടവിശ്വാസികളെ അന്ധമായി പിന്‍പറ്റുന്ന വഴിപിഴച്ചവരുമടങ്ങിയ ഫുജ്ജാറുകളാണ് നരകശിക്ഷയില്‍ ഹാജരാക്കപ്പെടുക. 1: 7; 8: 22; 22: 51 വിശദീകരണം നോക്കുക.