( സബഅ് ) 34 : 4

لِيَجْزِيَ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ ۚ أُولَٰئِكَ لَهُمْ مَغْفِرَةٌ وَرِزْقٌ كَرِيمٌ

-വിശ്വാസികളാവുകയും ആ വിശ്വാസം മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കു ന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തവര്‍ക്ക് പ്രതിഫലം കൊടുക്കുന്ന തിന് വേണ്ടി, അക്കൂട്ടര്‍ക്ക് തന്നെയാണ് പാപമോചനവും മാന്യമായ ഭക്ഷണ വിഭവങ്ങളുമുള്ളത്. 

അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാവുകയും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നി ലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അത് ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നിഷ്പക്ഷവാനായ അല്ലാഹുവിനെ സഹായിച്ചുകൊണ്ടിരിക്കുന്നവരുമായ സൂക്ഷ്മാലുക്ക ള്‍ക്ക് പ്രതിഫലം നല്‍കുന്നതിന് വേണ്ടിയാണ് വിചാരണാദിനം നിശ്ചയിച്ചിട്ടുള്ളത്. 36: 11 ല്‍, അദ്ദിക്റിനെ പിന്‍പറ്റുകയും നിഷ്പക്ഷവാനായ നാഥനെ അദ്ദിക്റില്‍ നിന്ന് കണ്ട് ഭയപ്പെടുകയും ചെയ്യുന്നവന് പാപമോചനവും മാന്യമായ പ്രതിഫലവുമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. 25: 68; 29: 9; 38: 24 വിശദീകരണം നോക്കുക.