( സബഅ് ) 34 : 3

وَقَالَ الَّذِينَ كَفَرُوا لَا تَأْتِينَا السَّاعَةُ ۖ قُلْ بَلَىٰ وَرَبِّي لَتَأْتِيَنَّكُمْ عَالِمِ الْغَيْبِ ۖ لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ وَلَا أَصْغَرُ مِنْ ذَٰلِكَ وَلَا أَكْبَرُ إِلَّا فِي كِتَابٍ مُبِينٍ

കാഫിറുകളായിട്ടുള്ളവര്‍ പറയുകയും ചെയ്യുന്നു: ആ അന്ത്യമണിക്കൂര്‍ ഞങ്ങള്‍ ക്ക് വരികയില്ലതന്നെ എന്ന്; നീ പറയുക: അല്ല, അദൃശ്യകാര്യങ്ങള്‍ അറിയു ന്ന എന്‍റെ നാഥന്‍ തന്നെയാണ് സത്യം, നിങ്ങള്‍ക്ക് അത് വന്നെത്തുകതന്നെ ചെയ്യും! ആകാശങ്ങളിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുമണിതൂക്കം അവനെ ത്തൊട്ട് മറഞ്ഞുനില്‍ക്കുന്നില്ല, അതിനേക്കാള്‍ ചെറുതായ ഒന്നുമില്ല, വലുതാ യ ഒന്നുമില്ല-ഒരു വ്യക്തമായ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടല്ലാതെ.

ത്രികാലജ്ഞാനമായ ഗ്രന്ഥത്തിലെ മൂന്നിലൊന്ന് സൂക്തങ്ങള്‍ പരലോകത്തെ വരച്ചു കാണിക്കുന്നതാണ്. അതിനെ മൂടിവെക്കുന്ന കാഫിറുകള്‍ ലോകം അവസാനിക്കുകയോ ഇവിടുത്തെ ജീവിതത്തെക്കുറിച്ച് ഉത്തരം പറയേണ്ടിവരികയോ ഇല്ല എന്ന് വായകൊണ്ട് പറയുന്നവരല്ല, മറിച്ച് അവരുടെ പ്രായോഗികജീവിതം പരലോകത്തെ സത്യപ്പെടുത്തുന്ന വിധത്തിലുള്ളതല്ല എന്നതാണ് വാസ്തവം. നാഥനെക്കൊണ്ട് സത്യം ചെയ്യുന്ന മൂന്ന് സൂ ക്തങ്ങളില്‍ ഒന്നാണ് ഇത്. 10: 53; 64: 7 എന്നിവയാണ് മറ്റുരണ്ട് സൂക്തങ്ങള്‍. നാഥന്‍ ഉണ്ട് എന്നത് എത്രമാത്രം സത്യമാണോ, വിധിദിവസം ഉണ്ട് എന്നതും അത്രമാത്രം സത്യം ത ന്നെയാണ് എന്നാണ് നാഥനെക്കൊണ്ട് ആണയിട്ട് പറയുന്നതിന്‍റെ ഉദ്ദേശ്യം. 16: 89; 27: 75; 63: 11; 67: 13-14 വിശദീകരണം നോക്കുക.