( സബഅ് ) 34 : 41

قَالُوا سُبْحَانَكَ أَنْتَ وَلِيُّنَا مِنْ دُونِهِمْ ۖ بَلْ كَانُوا يَعْبُدُونَ الْجِنَّ ۖ أَكْثَرُهُمْ بِهِمْ مُؤْمِنُونَ

അവര്‍ പറയും: നീ എത്ര പരിശുദ്ധന്‍! അവരെക്കൂടാതെ നീയാണ് ഞങ്ങളുടെ രക്ഷാധികാരി; അല്ല, അവര്‍ ജിന്നുകളെയാണ് സേവിച്ചുകൊണ്ടിരുന്നത്, അ വരില്‍ അധികപേരും അവരെക്കൊണ്ട് വിശ്വസിക്കുന്നവരുമായിരുന്നു. 

അല്ലാഹുവിനെക്കൂടാതെയുള്ള അവന്‍റെ സൃഷ്ടികളില്‍ പെട്ട മലക്കുകളെയോ മ നുഷ്യരില്‍ പെട്ട മഹാത്മാക്കളെയോ മറ്റു സൃഷ്ടികളെയോ വിളിച്ചുപ്രാര്‍ത്ഥിക്കുകയും ഭ യപ്പെടുകയും അവരോട് സഹായം തേടുകയും ചെയ്യുന്നവരെക്കുറിച്ച് മലക്കുകളും ജിന്നു കളും മനുഷ്യരുമടക്കം എല്ലാ സൃഷ്ടികളും ഒരുമിച്ചുകൂട്ടപ്പെടുന്ന വിധിദിവസം 'യഥാര്‍ ത്ഥത്തില്‍ അല്ലാഹുവിന് പകരം ജിന്നില്‍ പെട്ട പിശാചിനെയാണ് അവര്‍ സേവിച്ചുകൊ ണ്ടിരുന്നത്' എന്ന് കുറ്റം ചെയ്യാത്ത വിശ്വാസികളായ മലക്കുകള്‍ പറയുന്ന രംഗമാണ് ഇ വിടെ വരച്ചുകാണിക്കുന്നത്. പരലോകത്ത് വരാന്‍ പോകുന്ന ഇത്തരം രംഗങ്ങളെല്ലാം മു ന്നറിയിപ്പ് നല്‍കുന്നത് ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യന്‍ ചിന്തിക്കാനും അങ്ങനെ അ ദ്ദിക്ര്‍ അനുസരിച്ച് വിശ്വാസം ചിട്ടപ്പെടുത്താനുമാണ്. എന്നാല്‍ അധികപേരും ചിന്തിക്കാ ത്ത ഭ്രാന്തന്മാരും പിശാചിന്‍റെ കെണിയില്‍ അകപ്പെടുന്നവരുമാണ്. 6:128-130; 25: 17-18, 65 -66; 36: 59-62 വിശദീകരണം നോക്കുക.