( സബഅ് ) 34 : 43

وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالُوا مَا هَٰذَا إِلَّا رَجُلٌ يُرِيدُ أَنْ يَصُدَّكُمْ عَمَّا كَانَ يَعْبُدُ آبَاؤُكُمْ وَقَالُوا مَا هَٰذَا إِلَّا إِفْكٌ مُفْتَرًى ۚ وَقَالَ الَّذِينَ كَفَرُوا لِلْحَقِّ لَمَّا جَاءَهُمْ إِنْ هَٰذَا إِلَّا سِحْرٌ مُبِينٌ

നമ്മുടെ സൂക്തങ്ങള്‍ അവരുടെമേല്‍ വ്യക്തമായി വിവരിച്ചുകൊടുക്കപ്പെടു മ്പോള്‍ അവര്‍ പറയും: ഇത് നിങ്ങളുടെ പിതാക്കന്മാര്‍ സേവിച്ചുകൊണ്ടിരുന്ന വരെത്തൊട്ട് നിങ്ങളെ തടയാന്‍ ഉദ്ദേശിക്കുന്ന ഒരു പുരുഷനല്ലാതെയല്ല, അവര്‍ പറയുകയും ചെയ്യും: ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ കളവല്ലാതെയുമല്ല, കാഫിറു കളായവര്‍ സത്യത്തെക്കുറിച്ച് അത് അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍ പറയുകയും ചെയ്യും: നിശ്ചയം ഇത് ഒരു വ്യക്തമായ മാരണമല്ലാതെയല്ല. 

അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാള്‍ക്കും വിശ്വാസിയാകാന്‍ സാധ്യമല്ല എന്ന് ഓര്‍മ്മി പ്പിക്കുന്ന വിശ്വാസിയെക്കുറിച്ചും: 'ഇവന്‍ കാക്കകാരണവന്മാരുടെയും ഭൂരിപക്ഷത്തിന്‍റെ യും വഴിയില്‍ നിന്ന് നമ്മെ തടയാന്‍ ഉദ്ദേശിക്കുന്നവന്‍ തന്നെയാണ്, ഇവന്‍ വായില്‍ തോന്നിയത് കെട്ടിച്ചമച്ച് പറയുകയാണ്, നമസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ഹജ്ജും ഉംറയും നിര്‍വ്വഹിക്കുകയും ചെയ്യുന്നവരെ കാഫിറാക്കുകയാണ്, ഇത് ഞങ്ങളുടെ പൂര്‍വികരിലൊന്നും കേട്ടിട്ടില്ല, അതുകൊണ്ട് ഈ ഗ്രന്ഥം പിന്‍പറ്റാന്‍ പറ്റുകയില്ല, ഇത് പിന്‍പറ്റിയാല്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുകതന്നെ ചെയ്യും' എന്നെല്ലാം പറയുന്നത് അതിന്‍റെ വാഹകരെന്ന് ദുരഭിമാനിക്കുന്ന, എന്നാല്‍ 56: 82 ല്‍ പറഞ്ഞ അദ്ദിക്റിനെ ത ള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയ, നരകക്കുണ്ഠത്തിലേക്കുള്ള പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ്. 28: 85-86; 29: 67; 32: 12-14 വിശദീകരണം നോക്കുക.