فَالْيَوْمَ لَا يَمْلِكُ بَعْضُكُمْ لِبَعْضٍ نَفْعًا وَلَا ضَرًّا وَنَقُولُ لِلَّذِينَ ظَلَمُوا ذُوقُوا عَذَابَ النَّارِ الَّتِي كُنْتُمْ بِهَا تُكَذِّبُونَ
അപ്പോള്‍ അന്നേദിനം നിങ്ങള്‍ക്ക് പരസ്പരം ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ അധികാരമുണ്ടായിരിക്കുകയില്ല, അക്രമികളായവരോട് നാം പറയുകയും ചെ യ്യും: നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടേയിരുന്ന നരകശിക്ഷ നിങ്ങള്‍ രുചിച്ചുകൊ ള്ളുക.
16: 89 ല്‍ പറഞ്ഞ എല്ലാഓരോ കാര്യവും വിശദീകരിച്ചിട്ടുള്ളതും 3: 58 ല്‍ പറഞ്ഞ തത്വനിര്ഭര ഗ്രന്ഥവുമായ അദ്ദിക്റിനെ സ്വയം ഉപയോഗപ്പെടുത്താത്തവരും മറ്റുള്ളവര്‍ ക്ക് ഉപയോഗപ്പെടുത്താന്‍ നല്കാത്തവരുമാണ് അക്രമികള്‍. അവര്‍ ആത്മാവിനെ തിരി ച്ചറിയാതെ ജാടയായി പ്രവാചകന്മാരുടെ പേരുവെച്ച് പ്രവാചകന്മാരെയും ഇസ്ലാമിനെയും കളവാക്കി ജനമധ്യത്തില്‍ അവതരിപ്പിക്കുന്ന മനുഷ്യരില്‍ നിന്നുള്ള നരകക്കു ണ്ഠത്തിന്റെ വിറകുകളാണ്. ചിന്താശക്തി ഉണ്ടായിട്ട് അത് ജീവിതലക്ഷ്യം മനസ്സിലാ ക്കാന്‍ ഉപയോഗപ്പെടുത്താത്ത ഇവരെ ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും ദുഷ്ടരെന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചതെങ്കില്‍, 98: 6 ല്‍ കരയിലെ ഏറ്റവും ദുഷിച്ച ജീവികള്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. 32: 20-22; 48: 6 വിശദീകരണം നോക്കുക.