وَكَذَّبَ الَّذِينَ مِنْ قَبْلِهِمْ وَمَا بَلَغُوا مِعْشَارَ مَا آتَيْنَاهُمْ فَكَذَّبُوا رُسُلِي ۖ فَكَيْفَ كَانَ نَكِيرِ
ഇവര്‍ക്ക് മുമ്പുള്ളവരും കളവാക്കിയിട്ടുണ്ട്, അവര്‍ക്ക് നാം കൊടുത്തതിന്റെ പത്തിലൊന്നുപോലും ഇവര്‍ നേടിയിട്ടില്ല, അങ്ങനെ അവര്‍ നമ്മുടെ പ്രവാച കന്മാരെ തള്ളിപ്പറഞ്ഞ് കളവാക്കി, അപ്പോള്‍ എങ്ങനെയുണ്ടായിരുന്നു എന്റെ വിരോധം തീര്‍ക്കല്‍?
മുന്‍കഴിഞ്ഞുപോയ ആദ്, സമൂദ്, ഫിര്ഔന്, ഹാമാന് തുടങ്ങിയ ജനതകളെല്ലാം തന്നെ ഇന്നുള്ള ജനതയെക്കാള്‍ പ്രൗഢിയും പ്രതാപവും ആരോഗ്യവും ദീര്‍ഘായുസ്സു മുള്ളവരായിരുന്നു. എന്നാല്‍ അവരിലേക്ക് പ്രവാചകന്മാര് അല്ലാഹുവിന്റെ സന്ദേശവുംകൊണ്ട് ചെന്നപ്പോള്‍ അവര്‍ അതിനെ കളവാക്കി തള്ളിപ്പറയുകയാണ് ഉണ്ടായത്. അപ്പോ ള്‍ പ്രവാചകനോടൊപ്പം സന്ദേശം സ്വീകരിച്ച വിശ്വാസികളെ അല്ലാഹു രക്ഷപ്പെടുത്തുക യും മറ്റുള്ളവരെ നശിപ്പിക്കുകയുമാണ് ഉണ്ടായത്. അല്ലാഹുവിന്റെ സന്ദേശമായ അദ്ദിക് റിനെയും പ്രവാചകന്മാരെയും തള്ളിപ്പറഞ്ഞുകൊണ്ട് കാഫിറായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ഫുജജാറുകള്‍ അവനെ ആദ്യം നബിയായും പി ന്നെ റബ്ബായും സ്വീകരിക്കുന്നതും അവന്റെ സ്വര്‍ഗ്ഗം തെരഞ്ഞെടുക്കുന്നതുമാണ്. ശേഷം ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ ഇവരെ വധിക്കുന്നതും ലോകര്‍ക്കെല്ലാം തന്നെ മക്കയിലേക്ക് പ്രവേശനം ലഭിക്കുന്നതുമാണ്. 5: 97; 30: 9-10; 67: 18 വിശദീകരണം നോക്കുക.