وَمَا آتَيْنَاهُمْ مِنْ كُتُبٍ يَدْرُسُونَهَا ۖ وَمَا أَرْسَلْنَا إِلَيْهِمْ قَبْلَكَ مِنْ نَذِيرٍ
അവര്‍ക്ക് പഠിക്കാനുള്ള ഗ്രന്ഥങ്ങളൊന്നും തന്നെ നാം അവര്‍ക്ക് നല്കിയിട്ടു മില്ല, നിനക്കുമുമ്പ് അവരിലേക്ക് മുന്നറിയിപ്പുകാരില്‍ നിന്ന് ഒരാളെയും നാം അയച്ചിട്ടുമില്ല.
പിതാക്കന്മാരാല് മുന്നറിയിപ്പ് നല്കപ്പെടാത്തതിനാല് പ്രജ്ഞയറ്റവരായ ഒരു ജ നതയെ മുന്നറിയിപ്പ് നല്‍കാനാണ് തത്വനിര്‍ഭരമായ, ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ള ഗ്രന്ഥവും കൊണ്ട് പ്രവാചകനായി മുഹമ്മദിനെ നിയോഗിച്ചിട്ടുള്ളതെന്ന് 36: 6 ല്‍ പറഞ്ഞിട്ടുണ്ട്. ഇനി അന്ത്യനാള്‍ വരെയുള്ള മനുഷ്യരെ മുന്നറിയിപ്പ് നല്‍കുന്നതിനും സ ന്തോഷവാര്‍ത്ത അറിയിക്കുന്നതിനുമുള്ള ഗ്രന്ഥം ഹൃദയത്തിന്റെ ഭാഷയിലുള്ള അദ്ദിക് ര്‍ മാത്രമാണ്. ത്രികാലജ്ഞാനിയില്‍ നിന്നുള്ള 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അതിനെ മുറുകെപ്പിടിച്ചവര്‍ അല്ലാഹുവില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാ ശത്തെയാണ് പിടിച്ചിട്ടുള്ളതെന്ന് 2: 256; 4: 174-175; 31: 22 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന കുഫ്ഫാറുകളായ ഫുജ്ജാറുകള്‍ ആ ഗ്രന്ഥം ഏതാണെന്ന് പോലും തിരിച്ചറിയാത്തവരാണ്. അതിനെ സ്വയം ഉപയോഗപ്പെടുത്താത്തവരും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്കാത്തവരുമായ അക്രമികളായ അവരെ ഈസാ രണ്ടാമത് വന്നാല്‍ അന്ന് യഥാര്‍ത്ഥ ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങള്‍ വധിക്കുന്നതും അന്നുവരെ ആരും നടപ്പിലാക്കാത്ത 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്പന നടപ്പിലാക്കുന്നതുമാണ്. 32: 3; 42: 7; 46: 22-23 വിശദീകരണം നോക്കുക.