( സബഅ് ) 34 : 49
قُلْ جَاءَ الْحَقُّ وَمَا يُبْدِئُ الْبَاطِلُ وَمَا يُعِيدُ
നീ പറയുക: സത്യം വന്നുകഴിഞ്ഞു, ഇനി മിഥ്യ ആരംഭിക്കുകയോ ആവര്‍ ത്തിക്കുകയോ ഇല്ല.
സത്യവും മിഥ്യയും വേര്‍തിരിക്കാനുള്ള മാനദണ്ഡമാണ് അദ്ദിക്ര്‍. സത്യം അല്ലാഹു വിലേക്കുള്ള മാര്‍ഗവും മിഥ്യ പിശാചിലേക്കുള്ള മാര്‍ഗങ്ങളുമാണ്. സത്യം വന്നുകഴിഞ്ഞി രിക്കെ സത്യം അതിജയിക്കുകയും മിഥ്യ ഉടഞ്ഞുകൊണ്ടിരിക്കുകയുമാണ് ചെയ്യുക. സത്യമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് ജീവിക്കുന്ന വിശ്വാസി അല്ലാഹുവിനെയാണ് മുറുകെപ്പിടിച്ച് ജീവിക്കുന്നത് എന്നതിനാല്‍ അവനെ പരാജയപ്പെടുത്താന്‍ പിശാചിന്‍റെ സംഘത്തില്‍ പെട്ട ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പത് പേരും ഒത്തു ശ്രമിച്ചാലും സാധിക്കുകയില്ല എന്നാണ് 'മിഥ്യ ഇനി ആവര്‍ത്തിക്കുകയില്ല' എന്നുപറഞ്ഞതിന്‍റെ വിവക്ഷ. 3: 101-102; 13: 17-18; 17: 81 വിശദീകരണം നോക്കുക.