قُلْ إِنَّ رَبِّي يَقْذِفُ بِالْحَقِّ عَلَّامُ الْغُيُوبِ
നീ പറയുക: നിശ്ചയം, അദൃശ്യങ്ങളെല്ലാം അറിയുന്ന എന്‍റെ നാഥന്‍ സത്യം കൊണ്ട് ഉന്നം വെക്കുന്നു.
അദൃശ്യങ്ങള്‍ അറിയുന്ന ത്രികാലജ്ഞാനിയായ അല്ലാഹു ഗ്രന്ഥം ഘട്ടം ഘട്ടമാ യിട്ടാണ് നടപ്പില്‍ വരുത്തുന്നത്. കപടവിശ്വാസികള്‍ അതിനെ എത്രകണ്ട് ഊതിക്കെടു ത്താന്‍ ശ്രമിക്കുന്നുവോ, അത്രകണ്ട് അതിന്‍റെ ആശയം വ്യാപിക്കുന്നതാണ്. 35: 32 ല്‍ പ റഞ്ഞ പ്രകാരം നാഥന്‍റെ ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനത അദ്ദിക്ര്‍ ഉപയോഗപ്പെടുത്താന്‍ തയ്യാറല്ലെങ്കില്‍ അത് ഉപയോഗപ്പെടുത്താന്‍ തയ്യാറുള്ള മറ്റൊരു ജന വിഭാഗത്തെ അത് ഏല്‍പ്പിക്കുമെന്ന് 6: 89-90 ല്‍ പറഞ്ഞിട്ടുണ്ട്. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കപടവിശ്വാസികളെയും അനുയായികളെയും വധിക്കാന്‍ അഞ്ച് സൂക്തങ്ങളിലൂടെ അ ല്ലാഹു കല്‍പിച്ചത് ഈസാ രണ്ടാമത് വന്നതിനുശേഷം മാത്രമാണ് നടപ്പിലാവുക. എന്നാ ല്‍ മരണസമയത്ത് 7: 37 ല്‍ പറഞ്ഞ പ്രകാരം 'നിശ്ചയം ഞങ്ങള്‍ കാഫിറുകള്‍ തന്നെയായിരുന്നു' എന്ന് ആത്മാവിന്നെതിരെ സാക്ഷ്യം വഹിക്കുന്ന 4: 150-151 ല്‍ പറഞ്ഞ യഥാര്‍ ത്ഥ കാഫിറുകള്‍ക്ക് അക്കാര്യം മനസ്സിലാവുകയില്ല. അവര്‍ സബഅ് വാസികളെപ്പോ ലെത്തന്നെ ഗ്രന്ഥം മൂടിവെച്ച് മസീഹുദ്ദജ്ജാലിന്‍റെ സ്വര്‍ഗം ആസ്വദിക്കാന്‍ ധൃതികൂട്ടുന്നവരാണ്. 9: 67-68; 10: 108; 34: 26; 41: 52-53 വിശദീകരണം നോക്കുക.