( സബഅ് ) 34 : 5

وَالَّذِينَ سَعَوْا فِي آيَاتِنَا مُعَاجِزِينَ أُولَٰئِكَ لَهُمْ عَذَابٌ مِنْ رِجْزٍ أَلِيمٌ

ആരാണോ നമ്മുടെ സൂക്തങ്ങളെ പരാജയപ്പെടുത്താന്‍ വേണ്ടി ഓടിനടക്കുന്ന ത്, അക്കൂട്ടര്‍ക്ക് തന്നെയാണ് വേദനാജനകമായ മാലിന്യമായ ശിക്ഷയില്‍ നി ന്നുള്ളത്. 

അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളും അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊ ണ്ട് അവരെ അന്ധമായി പിന്‍പറ്റിക്കൊണ്ടിരിക്കുന്ന അനുയായികളുമടങ്ങിയ അറബി ഖു ര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകളാണ് ഗ്രന്ഥത്തിലെ സൂക്തങ്ങളെ പ രാജയപ്പെടുത്താന്‍ ഓടിനടക്കുന്നത്. അക്കൂട്ടര്‍ മാലിന്യമാണെന്നും അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്നും 9: 28, 95, 125 സൂക്തങ്ങളിലും; അവര്‍ ത ന്നെയാണ് നരകത്തിന്‍റെ വിറകുകളായ കരയിലെ ദുഷ്ടജീവികളെന്ന് 98: 6 ലും; അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാവുകയും വിശ്വാസിയാകാനു ള്ള അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നവരാണ ് കരയിലെ ഉത്തമജീവികളെന്ന് 98: 7ലും പറഞ്ഞിട്ടുണ്ട്. 2: 39; 22: 50-51; 31: 5-6 വിശദീകരണം നോക്കുക.