( സബഅ് ) 34 : 7
وَقَالَ الَّذِينَ كَفَرُوا هَلْ نَدُلُّكُمْ عَلَىٰ رَجُلٍ يُنَبِّئُكُمْ إِذَا مُزِّقْتُمْ كُلَّ مُمَزَّقٍ إِنَّكُمْ لَفِي خَلْقٍ جَدِيدٍ
കാഫിറുകളായവര്‍ ചോദിക്കുകയും ചെയ്യുന്നു: നിങ്ങള്‍ ഛിന്നഭിന്നമായിക്കഴി ഞ്ഞാല്‍ നിശ്ചയം നിങ്ങള്‍ വീണ്ടും പുതുതായി സൃഷ്ടിക്കപ്പെടുകതന്നെ ചെ യ്യുമെന്ന് നിങ്ങളെ ഉണര്‍ത്തുന്ന ഒരു പുരുഷനെക്കുറിച്ച് ഞങ്ങള്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ?
കപടവിശ്വാസികളായ നേതാക്കളാണ് അവരുടെ കാഫിറുകളായ അനുയായികളോട് ഇങ്ങനെ ചോദിക്കുന്നത്. പുന:സൃഷ്ടിക്കപ്പെടുമെന്നും പതിനഞ്ച് വയസ്സിന് ശേഷമുള്ള ജീവിതത്തിലെ എല്ലാഓരോ നിമിഷത്തെക്കുറിച്ചും ചോദ്യം ചെയ്യപ്പെടുമെന്നും പറയുന്നത് അന്ന് പ്രവാചകനും ഇന്ന് പ്രവാചകന്‍റെ ജീവിതം അദ്ദിക്റില്‍ നിന്ന് മനസ്സിലാക്കി ആ വ ഴി പിന്‍പറ്റുന്ന വിശ്വാസികളുമാണ്. 17: 49-51; 32: 10-11; 41: 26-28 വിശദീകരണം നോക്കുക.