( സബഅ് ) 34 : 6
وَيَرَى الَّذِينَ أُوتُوا الْعِلْمَ الَّذِي أُنْزِلَ إِلَيْكَ مِنْ رَبِّكَ هُوَ الْحَقَّ وَيَهْدِي إِلَىٰ صِرَاطِ الْعَزِيزِ الْحَمِيدِ
നിനക്ക് നിന്‍റെ നാഥനില്‍ നിന്നും അവതരിപ്പിക്കപ്പെട്ടതുതന്നെയാണ് സത്യ മെന്നും അജയ്യനായ സ്തുത്യര്‍ഹന്‍റെ മാര്‍ഗത്തിലേക്കാണ് അത് നയിക്കുന്ന തെന്നും അറിവ് നല്‍കപ്പെട്ടവരായവര്‍ കാണുന്നതുമാണ്.
അല്‍കിതാബിന്‍റെ അവസാനരൂപമായ അദ്ദിക്ര്‍ സര്‍വ്വലോക നാഥനില്‍ നിന്നുള്ള താണെന്നും അത് സത്യമാണെന്നും അതുമാത്രമാണ് അതിനെ അവതരിപ്പിച്ച അല്ലാ ഹുവിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റെന്നും മുമ്പ് ജ്ഞാനമായ അദ്ദിക്ര്‍ നല്‍കപ്പെട്ടവര്‍ക്ക് അറിയാമെന്നാണ് സൂക്തം പറയുന്നത്. 2: 119; 3: 18; 10: 108; 14: 1; 17: 107 വിശദീകരണം നോക്കുക.