നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(35) ഫാത്വിര്‍
ആകാശഭൂമികളെ വിരിപ്പിച്ചുണ്ടാക്കിയ അല്ലാഹുവിനാണ് സ്തുതി എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞതില്‍ നിന്നാണ് സൂറത്തിന് 'ഫാത്വിര്‍-വിരിപ്പിക്കുന്നവന്‍-'എന്ന നാമം ലഭിച്ചത്. പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ മധ്യഘട്ടത്തില്‍ ആദ്യത്തിലാണ് ഈ സൂറത്ത് അവതരിച്ചിട്ടുള്ളത്. ആകാശഭൂമികളെ ഇല്ലായ്മയില്‍ നിന്ന് വിരിപ്പിച്ച് സംവിധാ നിച്ച അല്ലാഹു അവന്‍റെ ദൂതന്മാരായി ഈരണ്ടും മുമ്മൂന്നും നന്നാലും ചിറകുകളോടുകൂ ടിയ മലക്കുകളെ സൃഷ്ടിച്ചിരിക്കുന്നു. മനുഷ്യനെ ഭൂമിയിലേക്ക് പ്രതിനിധികളായി നി ശ്ചയിച്ച അവന്‍ അവന്‍റെ സന്ദേശം മലക്കുകളിലൂടെ അവര്‍ക്ക് എത്തിച്ചുകൊണ്ടിരിക്കു കയും ചെയ്യുന്നു. ഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല, ആരാ ണോ അദ്ദിക്ര്‍ കൊണ്ട് അവരവരെ ശുദ്ധീകരിച്ചത്, അത് അവര്‍ക്കുവേണ്ടിത്തന്നെയാ ണ്. ഭൂമിയില്‍ മുളച്ചുണ്ടാകുന്ന ഫലങ്ങളിലും പര്‍വ്വതങ്ങളിലും മനുഷ്യരിലും കന്നുകാ ലികളിലുമെല്ലാം വ്യത്യസ്തമായ നിറങ്ങളിലും സ്വഭാവങ്ങളിലുള്ളവയെ സൃഷ്ടിച്ചിട്ടു ള്ളതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടുകൊണ്ട് അദ്ദിക്ര്‍ അറിയുന്നവര്‍ മാത്രമേ ഏകനായ അ ല്ലാഹുവിനെ അംഗീകരിക്കുകയുള്ളൂ. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താ നുള്ള ഉപകരണമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനുവേണ്ടി തങ്ങളുടെ സര്‍വ്വകഴിവുകളും സമ്പത്തും സമയവും ഉപയോഗപ്പെടുത്തുന്നവര്‍ ആരോ, അവര്‍ നഷ് ടപ്പെടാത്ത ഒരു കച്ചവടത്തില്‍ തന്നെയാണ് മുഴുകിയിരിക്കുന്നത് എന്ന സന്തോഷവാര്‍ത്ത അറിയിക്കുന്നു. ഗ്രന്ഥം അനന്തരമെടുത്തവരില്‍ സ്വന്തത്തോട് അക്രമം കാണിച്ച അക്ര മികളും വിചാരണക്കുശേഷം സ്വര്‍ഗത്തില്‍ പോകുന്നവരും വിചാരണയില്ലാതെ സ്വര്‍ഗ ത്തില്‍ പോകുന്നവരും ഉണ്ടാവും എന്ന് പഠിപ്പിക്കുന്നു. അക്രമികളായ കാഫിറുകള്‍ക്ക് നരകക്കുണ്ഠത്തിലെ തീയാണുള്ളതെന്നും അവര്‍ അതില്‍ മരിക്കാന്‍ കൊതിക്കുമെങ്കിലും മരിക്കാതെ നിലകൊള്ളുമെന്നും അവര്‍ അദ്ദിക്റിന്‍റെ ജീവിതം നയിക്കാനായി ഐഹിക ലോകത്തേക്ക് തിരിച്ചയക്കാന്‍ ആവശ്യപ്പെടുമ്പോള്‍ 'നിങ്ങള്‍ ഇങ്ങനെ പറയുമെന്ന് ഉ ണര്‍ത്തപ്പെട്ടുകൊണ്ട് വേണ്ടുവോളം ആയുസ്സ് നിങ്ങളില്‍ കഴിഞ്ഞുപോയിരുന്നില്ലേ' എ ന്ന് ചോദിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. സത്യത്തിനെതിരെയുള്ള ഗൂഢതന്ത്രം അവര്‍ ക്കെതിരായിത്തന്നെ തിരിച്ചടിക്കുന്നതാണ് എന്നും മനുഷ്യനെ അവന്‍ സമ്പാദിച്ചതിന്‍റെ പേരില്‍ പിടികൂടിയിരുന്നുവെങ്കില്‍ ഭൂമിക്ക് മുകളില്‍ ഒരു ജീവജാലത്തെയും ബാക്കിയാക്കു മായിരുന്നില്ല എന്നും പറഞ്ഞിട്ടുണ്ട്. ത്രികാലജ്ഞാനിയായ അല്ലാഹു അവന്‍റെ അടിമകളെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ് എന്ന് ഉണര്‍ത്തിക്കൊണ്ട് 45 സൂക്തങ്ങള്‍ അട ങ്ങിയ സൂറത്ത് അവസാനിക്കുന്നു.