الْحَمْدُ لِلَّهِ فَاطِرِ السَّمَاوَاتِ وَالْأَرْضِ جَاعِلِ الْمَلَائِكَةِ رُسُلًا أُولِي أَجْنِحَةٍ مَثْنَىٰ وَثُلَاثَ وَرُبَاعَ ۚ يَزِيدُ فِي الْخَلْقِ مَا يَشَاءُ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ആകാശങ്ങളെയും ഭൂമിയെയും വിരിപ്പിച്ചുണ്ടാക്കിയ, ഈരണ്ടും മുമ്മൂന്നും നന്നാലും ചിറകുകളോടുകൂടിയ മലക്കുകളെ ദൂതന്മാരായി വെക്കുകയും ചെ യ്ത അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും; സൃഷ്ടിഘടനയില്‍ അവന്‍ ഉദ്ദേ ശിക്കുന്ന രീതിയില്‍ വര്‍ദ്ധിപ്പിക്കുന്നു, നിശ്ചയം അല്ലാഹു എല്ലാഓരോ കാര്യ ത്തിന്‍റെ മേലിലും കഴിവുള്ള സര്‍വ്വശക്തന്‍ തന്നെയാണ്.
ജിബ്രീലിനെ രണ്ടുപ്രാവശ്യം മാത്രമാണ് പ്രവാചകന്‍ യഥാര്‍ത്ഥ രൂപത്തില്‍ കണ്ടി ട്ടുള്ളത്. അപ്പോള്‍ ജിബ്രീലിന് അറുനൂറ് ചിറകുകളാണ് ഉണ്ടായിരുന്നത്. അതാണ് സൂ ക്തത്തില്‍ 'സൃഷ്ടിഘടനയില്‍ അവന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ വര്‍ദ്ധിപ്പിക്കുന്നു' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. 12: 101; 21: 30; 37: 1 വിശദീകരണം നോക്കുക.