( ഫാത്വിര്‍ ) 35 : 10

مَنْ كَانَ يُرِيدُ الْعِزَّةَ فَلِلَّهِ الْعِزَّةُ جَمِيعًا ۚ إِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ وَالْعَمَلُ الصَّالِحُ يَرْفَعُهُ ۚ وَالَّذِينَ يَمْكُرُونَ السَّيِّئَاتِ لَهُمْ عَذَابٌ شَدِيدٌ ۖ وَمَكْرُ أُولَٰئِكَ هُوَ يَبُورُ

ആരെങ്കിലും പ്രതാപം ആഗ്രഹിക്കുന്നുവെങ്കില്‍ അപ്പോള്‍ പ്രതാപം മുഴുവന്‍ അല്ലാഹുവിനാകുന്നു, അവനിലേക്കാണ് പരിശുദ്ധവചനങ്ങള്‍ കയറിപ്പോകുന്ന ത്, സല്‍കര്‍മ്മങ്ങള്‍ അതിനെ ഉയര്‍ത്തുകയും ചെയ്യുന്നു; ആരാണോ തിന്മക്കു വേണ്ടി ഗൂഢതന്ത്രം മെനയുന്നത്, അവര്‍ക്ക് കഠിനമായ ശിക്ഷയാണ് ഉള്ളത്, അക്കൂട്ടരുടെ തന്ത്രം അവരുടെമേല്‍ തന്നെ വീഴുന്നതുമാണ്.

ആരെങ്കിലും പ്രതാപവും പ്രൗഢിയും ആഗ്രഹിക്കുന്നുവെങ്കില്‍ അത് 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിലാണ് അ ന്വേഷിക്കേണ്ടത്. 'പരിശുദ്ധമായ വചനങ്ങള്‍' കൊണ്ട് ഉദ്ദേശിക്കുന്നത് അദ്ദിക്റാണ്. തെ ളിവായ അദ്ദിക്റിന്‍റെ അടിസ്ഥാനത്തിലുള്ള പ്രവൃത്തികള്‍ മാത്രമാണ് അല്ലാഹുവിലേക്ക് അഥവാ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെടുക. അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുക യും ചെയ്യുന്ന ഫുജ്ജാറുകള്‍ക്ക് ആകാശത്തിന്‍റ വാതിലുകള്‍ തുറന്നുകൊടുക്കുകയോ തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല എന്ന് 7: 40 ല്‍ പറഞ്ഞിട്ടുണ്ട്. പ്രപഞ്ചം അതിന്‍റെ സന്തു ലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ പ്രചരിപ്പിക്കുന്ന വിശ്വാ സികള്‍ക്കെതിരായി ആര് എന്ത് ഗൂഢതന്ത്രങ്ങള്‍ മെനയുകയാണെങ്കിലും അത് ഇഹത്തി ല്‍ വെച്ചുതന്നെ അവര്‍ക്കെതിരില്‍ തിരിച്ചടിക്കുന്നതാണ്, പരത്തിലാകട്ടെ അവര്‍ക്ക് അതി കഠിനമായ ശിക്ഷയുമാണ് ഉള്ളത് എന്നാണ് സൂക്തം താക്കീത് നല്‍കുന്നത്. 2: 186; 3: 79; 14: 46 വിശദീകരണം നോക്കുക.