( ഫാത്വിര്‍ ) 35 : 12

وَمَا يَسْتَوِي الْبَحْرَانِ هَٰذَا عَذْبٌ فُرَاتٌ سَائِغٌ شَرَابُهُ وَهَٰذَا مِلْحٌ أُجَاجٌ ۖ وَمِنْ كُلٍّ تَأْكُلُونَ لَحْمًا طَرِيًّا وَتَسْتَخْرِجُونَ حِلْيَةً تَلْبَسُونَهَا ۖ وَتَرَى الْفُلْكَ فِيهِ مَوَاخِرَ لِتَبْتَغُوا مِنْ فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ

രണ്ട് സമുദ്രങ്ങള്‍ സമമാവുകയില്ല-ഒന്ന് കുടിക്കാന്‍ രുചിയുള്ള കുടിക്കുന്നവന് ആനന്ദം നല്‍കുന്ന തെളിഞ്ഞത്, മറ്റേതോ കയ്പുറ്റ ഉപ്പുരസമുള്ളതും; എല്ലാ ഒ ന്നില്‍ നിന്നും നിങ്ങള്‍ പുതുമാംസം ഭക്ഷിക്കുന്നുമുണ്ട്, നിങ്ങള്‍ക്ക് അണിയാനു ള്ള അലങ്കാരവസ്തുക്കള്‍ പുറത്തെടുക്കുന്നുമുണ്ട്, അവന്‍റെ അനുഗ്രഹങ്ങളില്‍ നിന്ന് നിങ്ങള്‍ തേടുന്നതിന് വേണ്ടി അതിന്‍റെ വിരിമാറിലൂടെ കപ്പലുകള്‍ സഞ്ചരി ക്കുന്നത് നീ കാണുന്നു, നിങ്ങള്‍ നന്ദിപ്രകടിപ്പിക്കുന്നവര്‍ തന്നെയാകണം എന്ന തിന് വേണ്ടിയും.

സമുദ്രത്തിലുള്ള തെളിനീര്‍ വെള്ളവും ഉപ്പുവെള്ളവും സമമാവുകയില്ല. തെളിനീര്‍ വെള്ളത്തെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വിശ്വാസിയോടും ഉപ്പുവെള്ളത്തെ ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതിന് ആക്കം കൂട്ടുന്നതിനുവേണ്ടി ത്രാസ്സായ അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസിയോടുമാണ് ഉപമിച്ചിട്ടുള്ളത്. രണ്ടുപേരുടെയും പ്രവര്‍ത്തനങ്ങള്‍ പ്രത്യക്ഷത്തില്‍ ഒരുപോലെ തോന്നാമെങ്കിലും വിശ്വാസി പരലോക ജീവിതത്തില്‍ വിജയം ലഭിക്കണമെന്ന ഉദ്ദേശ്യം വെച്ചായിരിക്കും പ്രവര്‍ത്തിക്കുക. അവന്‍റെ പ്രവര്‍ത്തനങ്ങള്‍ കാഫിറുകള്‍ക്കടക്കം 6: 38 ല്‍ വിവരിച്ച പ്രകാരം 1000 സ മുദായത്തില്‍ പെട്ട മനുഷ്യരടക്കമുള്ള എല്ലാ ജീവജാലങ്ങള്‍ക്കും ഉപകാരപ്രദമായിരിക്കും. എന്നാല്‍ കപടവിശ്വാസി പരലോകത്തെ വിസ്മരിച്ചുകൊണ്ട് ഐഹികലോക നേട്ടം കാം ക്ഷിച്ചുകൊണ്ട് മാത്രമാണ് പ്രവര്‍ത്തിക്കുക. അവന്‍റെ പ്രവര്‍ത്തനങ്ങളാകട്ടെ, മനുഷ്യര്‍ക്കോ ജീവജാലങ്ങള്‍ക്കോ പ്രയോജനം ലഭിക്കാത്തതും സ്വാര്‍ത്ഥതാപരവുമായിരിക്കും. 9: 53-55; 14: 24-27; 32: 18-20 വിശദീകരണം നോക്കുക.