( ഫാത്വിര്‍ ) 35 : 11

وَاللَّهُ خَلَقَكُمْ مِنْ تُرَابٍ ثُمَّ مِنْ نُطْفَةٍ ثُمَّ جَعَلَكُمْ أَزْوَاجًا ۚ وَمَا تَحْمِلُ مِنْ أُنْثَىٰ وَلَا تَضَعُ إِلَّا بِعِلْمِهِ ۚ وَمَا يُعَمَّرُ مِنْ مُعَمَّرٍ وَلَا يُنْقَصُ مِنْ عُمُرِهِ إِلَّا فِي كِتَابٍ ۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ

അല്ലാഹുവാണ് നിങ്ങളെ മണ്ണില്‍ നിന്ന് സൃഷ്ടിച്ചത്, പിന്നെ ബീജത്തില്‍ നിന്നും, പിന്നെ നിങ്ങളെ ഇണകളാക്കി, ഒരു സ്ത്രീയും ഗര്‍ഭം ധരിക്കുന്നില്ല, പ്രസവിക്കു ന്നുമില്ല-അവന്‍റെ അറിവോടുകൂടിയല്ലാതെ, വാര്‍ദ്ധക്യം പ്രാപിച്ച ഒരാളുടെ വയസ്സ് കൂടുന്നുമില്ല, അവന്‍റെ വയസ്സില്‍ നിന്നും കുറയുന്നുമില്ല-ഒരു ഗ്രന്ഥത്തില്‍ രേഖ പ്പെടുത്തിയിട്ടല്ലാതെ, നിശ്ചയം അതെല്ലാം അല്ലാഹുവിന്‍റെ മേല്‍ വളരെ എളുപ്പ മാണ്.

ആകാശഭൂമികളിലും അവക്കിടയിലും സംഭവിക്കുന്നതെല്ലാം തന്നെ ത്രികാലജ്ഞാനി യായ പ്രപഞ്ചനാഥന്‍ അവന്‍റെ ത്രികാലജ്ഞാനമായ അദ്ദിക്റില്‍ ആദ്യമേ രേഖപ്പെടുത്തി വെച്ചിട്ടുള്ളതാണ്. അതുതന്നെയാണ് അവന്‍റെ നടപടിക്രമം. യുക്തിനിര്‍ഭര ഗ്രന്ഥമായ അദ്ദി ക്റില്‍ നിന്ന് അല്ലാഹുവിനെ നിഷ്പക്ഷവാനായി മനസ്സിലാക്കിയ വിശ്വാസിക്ക് തന്‍റെ ആ യുസ്സ് വര്‍ദ്ധിപ്പിക്കാനും തന്‍റെ സദുദ്ദേശങ്ങളെല്ലാം ഇഹലോകത്തുവെച്ചുതന്നെ പൂര്‍ത്തീകരി ക്കാനും സാധിക്കുന്നതാണ്. അങ്ങനെയുള്ളവര്‍ മാത്രമാണ് ഭൂമിയില്‍ അല്ലാഹുവിന്‍റെ പ്ര തിനിധിയായി നിലകൊള്ളുന്നത്. അത്തരം ഒരു വിശ്വാസി ലോകത്തെവിടെയും ഇല്ലാതാ കുമ്പോഴാണ് ഭൂമി തിരിച്ചുകറങ്ങുകയും മസീഹുദ്ദജ്ജാല്‍ പുറപ്പെടുകയും ചെയ്യുക. 32: 7-9; 42: 25-26; 57: 22 വിശദീകരണം നോക്കുക.