( ഫാത്വിര്‍ ) 35 : 15

يَا أَيُّهَا النَّاسُ أَنْتُمُ الْفُقَرَاءُ إِلَى اللَّهِ ۖ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ

ഓ മനുഷ്യരേ! നിങ്ങള്‍ അല്ലാഹുവിനെ ആവശ്യമുള്ള ദരിദ്രരാകുന്നു; അല്ലാ ഹുവാകട്ടെ, അവന്‍ സ്വയം സ്തുത്യര്‍ഹനായ ഐശ്വര്യവാനുമാകുന്നു. 

ആദ്യവും അന്ത്യവുമില്ലാത്ത, ഉപമയും ഉദാഹരണവുമില്ലാത്ത, സ്വയം സ്തുത്യര്‍ഹ നും ഐശ്വര്യവാനുമായ അല്ലാഹുവിന് മനുഷ്യരുടെയോ മറ്റു സൃഷ്ടികളുടെയോ ആവശ്യ മില്ല. മറിച്ച് മനുഷ്യര്‍ക്ക് അവനെ എപ്പോഴും ആവശ്യവുമാണ്. എന്നാല്‍ വിശ്വാസികള്‍ മാ ത്രമേ എല്ലായ്പോയും അദ്ദിക്റില്‍ നിന്ന് കണ്ട അവനെ സ്മരിച്ച് അവനെ ആശ്രയിച്ച് നി ലകൊള്ളുകയുള്ളൂ. കപടവിശ്വാസികള്‍ അദ്ദിക്റിനെ വിസ്മരിക്കുക വഴി അല്ലാഹുവിനെ വിസ്മരിക്കുന്നവരും തെമ്മാടികളും വിചാരണയില്ലാതെ നരകത്തില്‍ പോകേണ്ടവരുമാണ്. 2: 99; 9: 67-68; 31: 12 വിശദീകരണം നോക്കുക.