إِنْ تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ
നിങ്ങള്‍ അവരെ വിളിച്ചാല്‍ അവര്‍ നിങ്ങളുടെ വിളി കേള്‍ക്കുകയില്ല, ഇനി അ വര്‍ കേട്ടാല്‍ തന്നെ നിങ്ങള്‍ക്ക് അവര്‍ ഉത്തരം നല്‍കുകയുമില്ല, അന്ത്യനാളിലോ, നിങ്ങള്‍ അവരെ അല്ലാഹുവിന് പങ്കുചേര്‍ത്തതിനെ അവര്‍ നിഷേധിക്കുന്നതുമാ ണ്, ഒരു ത്രികാലജ്ഞാനിയല്ലാതെ ഇതുപോലുള്ള വൃത്താന്തം നിനക്ക് നല്‍കു കയുമില്ല.
വിശ്വാസികള്‍ക്ക് മാത്രമേ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയുള്ളൂ. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഇല്ലാതെ ഒരാളും വിശ്വാസിയാവുകയുമില്ല. കാഫിറുകള്‍ മണ്‍മറഞ്ഞുപോയ മഹാത്മാക്കളെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നത് അവര്‍ കേട്ടാല്‍ തന്നെ വിളിക്ക് ഉത്തരം നല്‍കുകയില്ല. വിധിദിവസം ഈ മഹാത്മാക്കള്‍ അവര്‍ക്കെതിരെ വരുന്ന പട്ടാളക്കാരുമായിരിക്കും. കഴിഞ്ഞുപോയതും ഇപ്പോള്‍ നടക്കുന്നതും വരാന്‍ പോകുന്ന തുമായ എല്ലാകാര്യങ്ങളും അറിയുന്ന ത്രികാലജ്ഞാനിയല്ലാതെ ഇതുപോലുള്ള വൃത്താ ന്തം നിനക്ക് നല്‍കുകയില്ല എന്നാണ് സൂക്തം പറയുന്നത്. അപ്പോള്‍ ത്രികാലജ്ഞാനിയെക്കുറിച്ച് മനസ്സിലാക്കേണ്ടത് ത്രികാലജ്ഞാനിയുടെ സംസാരമായ അദ്ദിക്റില്‍ നിന്നാ ണ്. അതുകൊണ്ടാണ് ത്രികാലജ്ഞാനിയായ അല്ലാഹുവിനെക്കുറിച്ച് പ്രവാചകനോടുത ന്നെയും 'ത്രികാലജ്ഞാനി'യോട് ചോദിച്ച് നോക്കുക എന്ന് 25: 59 ല്‍ പറഞ്ഞിട്ടുള്ളത്. 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്റിന്‍റെ രചയിതാവാണ് സൃ ഷ്ടികളില്‍ നിന്നുള്ള ആ ത്രികാലജ്ഞാനി. അല്ലാഹുവും അദ്ദിക്റും ഒന്നാണെന്നിരിക്കെ അദ്ദിക്റിനെ മുറുകെപ്പിടിക്കുന്നവര്‍ മാത്രമാണ് അല്ലാഹുവിനെ മുറുകെപ്പിടിച്ച് സന്മാര്‍ഗ്ഗ ത്തിലാകുന്നവര്‍. അല്ലാത്ത ഫുജ്ജാറുകള്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും നരകക്കുണ്ഠത്തിലെ വിറകാകേണ്ടവരുമാണ്. 2: 154; 16: 86-88; 9: 105; 25: 33-34 വിശദീകര ണം നോക്കുക.