( ഫാത്വിര്‍ ) 35 : 20

وَلَا الظُّلُمَاتُ وَلَا النُّورُ

-അന്ധകാരങ്ങളും പ്രകാശവും, 

അന്ധകാരങ്ങള്‍ പിശാചിന്‍റെ വഴികളാണ്. പ്രകാശമായ അദ്ദിക്ര്‍ പ്രകാശമായ അ ല്ലാഹുവിലേക്കുള്ള ഏക വഴിയുമാണ്. അന്ധകാരങ്ങളും പ്രകാശവും സമമാവുകയില്ല എന്നുമാത്രമല്ല, അന്ധകാരങ്ങളായ പിശാചിന്‍റെ വഴിയില്‍ നിലകൊള്ളുന്ന എല്ലാവരും സമമാവുകയില്ല എന്നും, പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ നിലകൊള്ളുന്ന എ ല്ലാവരും സമമാവുകയില്ല എന്നും ആശയമുണ്ട്. അഥവാ അന്ധകാരങ്ങളില്‍ നിലനില്‍ ക്കുമ്പോഴും പ്രകാശമാര്‍ഗ്ഗത്തില്‍ നിലനില്‍ക്കുമ്പോഴും ഓരോരുത്തരുടെയും ഹൃദയങ്ങളുടെ അവസ്ഥ അറിയുന്ന ത്രികാലജ്ഞാനിയായ അല്ലാഹു അത് അനുസരിച്ചാണ് വിലയിരുത്തുക. 2: 257; 14: 1; 92: 1-4 വിശദീകരണം നോക്കുക.