( ഫാത്വിര് ) 35 : 21
وَلَا الظِّلُّ وَلَا الْحَرُورُ
-ശീതളച്ഛായയും ചൂടുകളും,
ഇവിടെ ശീതളച്ഛായയും ചൂടുള്ള വെയിലും സമമാവുകയില്ല എന്നതുപോലെതന്നെ ശീതളച്ഛായയും കുളിര്‍മയും പാനീയങ്ങളുമെല്ലാമുള്ള സ്വര്‍ഗ്ഗവും, ചൂടും തിളച്ചുമറിയുന്ന പാനീയങ്ങളും വിഭവങ്ങളായി ലഭിക്കുന്ന നരകവും സമമാവുകയില്ല എന്നാണ് ആശയം. 22: 72; 47: 15; 59: 20 വിശദീകരണം നോക്കുക.