( ഫാത്വിര്‍ ) 35 : 25
وَإِنْ يُكَذِّبُوكَ فَقَدْ كَذَّبَ الَّذِينَ مِنْ قَبْلِهِمْ جَاءَتْهُمْ رُسُلُهُمْ بِالْبَيِّنَاتِ وَبِالزُّبُرِ وَبِالْكِتَابِ الْمُنِيرِ
ഇനി അവര്‍ നിന്നെ കളവാക്കി തള്ളിപ്പറയുന്നുവെങ്കില്‍ അപ്പോള്‍ നിശ്ചയം, അവര്‍ക്ക് മുമ്പുള്ളവരായവരും കളവാക്കിയിട്ടുണ്ട്, അവരുടെ പ്രവാചകന്മാര്‍ അവരിലേക്ക് വെളിപാടുകളും ഏടുകളും വെളിച്ചമാര്‍ന്ന ഗ്രന്ഥവും കൊണ്ട് വ രികയുണ്ടായി.
സൂക്തത്തില്‍ പറഞ്ഞ വെളിപാട്, ഏട്, വെളിച്ചമാര്‍ന്ന ഗ്രന്ഥം എന്നിവകൊണ്ട് ഉ ദ്ദേശിക്കുന്നത് 16: 44; 21: 24; 41 : 41-43 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ അദ്ദിക്ര്‍ തന്നെയാണ്. അഥവാ എല്ലാ പ്രവാചകന്മാരും ഏകഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ടാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. 4: 163-164; 26: 196; 57: 25 വിശദീകരണം നോക്കുക.