إِنَّا أَرْسَلْنَاكَ بِالْحَقِّ بَشِيرًا وَنَذِيرًا ۚ وَإِنْ مِنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ
നിശ്ചയം, നിന്നെ നാം അയച്ചിട്ടുള്ളത് സത്യവും കൊണ്ട് സന്തോഷവാര്ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്കുന്നവനുമായിട്ടാണ്, നിശ്ചയം സമുദാ യങ്ങളില് നിന്ന് ഒന്നും അതിന് ഒരു മുന്നറിയിപ്പുകാരന് ഇല്ലാതെ കഴിഞ്ഞു പോയിട്ടുമില്ല.
പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ സന്ദേശമായ അദ്ദിക്ര് കൊണ്ട് മുന്നറിയിപ്പ് ന ല്കാന് വേണ്ടിയാണ് 313 പ്രവാചകന്മാരും നിയോഗിക്കപ്പെട്ടിട്ടുള്ളത്. മുന്നറിയിപ്പ് നല് കാന് ഒരു പ്രവാചകനുമില്ലാതെ ഒരു സമുദായവും കഴിഞ്ഞുപോയിട്ടുമില്ല. പ്രവാചകന് മുഹമ്മദ് നിയോഗിക്കപ്പെട്ടത് മുതല് അന്ത്യനാള്വരെയുള്ള മനുഷ്യര് പ്രവാചകന്റെ സ മുദായത്തിലാണ് ഉള്പ്പെടുക. ഇന്ന് അദ്ദിക്ര് എന്ന ഗ്രന്ഥം രൂപപ്പെട്ടിരിക്കെ അവരെ അ ദ്ദിക്ര് കൊണ്ട് മുന്നറിയിപ്പ് നല്കല് പ്രവാചകന്റെ ജീവിതമായ അദ്ദിക്ര് പിന്പറ്റുന്ന വി ശ്വാസികളുടെ ബാധ്യതയാണ്. അതുകൊണ്ട് വിശ്വാസികള് അദ്ദിക്റിനേയും പ്രവാചക നേയും പരിചയപ്പെടാന് അവസരം ലഭിക്കാത്ത ഇതര ജനവിഭാഗങ്ങളിലേക്ക് അദ്ദിക്ര് എത്തിച്ചുകൊടുക്കാനാണ് സര്വ്വ കഴിവുകളും ഉപയോഗപ്പെടുത്തുക. 2: 119; 13: 7; 26: 208- 209 വിശദീകരണം നോക്കുക.